സംസ്ഥാനത്ത് വിവിധയിടങ്ങളിൽ മഴക്കെടുതി; ഇടുക്കിയിൽ ഒരാൾ മരിച്ചു
കോട്ടയം മുണ്ടക്കയത്ത് ഏഴ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു

ഇടുക്കി: ഇടുക്കി അയ്യപ്പൻ കോവിലിൽ വേനൽ മഴയിൽ ഒരു മരണം. തമിഴ്നാട് സ്വദേശി അയ്യാവാണ് മരിച്ചത്. ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ മുകളിൽ നിന്ന് കല്ല് ഉരുണ്ട് ദേഹത്ത് വീഴുകയായിരുന്നു.
ഇടുക്കിയിൽ ഇടിമിന്നലേറ്റ് വീട് തകർന്നു. നെടുങ്കണ്ടം പ്രകാശ്ഗ്രാം സ്വദേശി ശശിധരന്റെ വീടാണ് തകർന്നത്. വീട്ടുകാർ അത്ഭുതകരമായി രക്ഷപെട്ടു. കോട്ടയം മുണ്ടക്കയത്ത് ഏഴ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു. വരിക്കാനി കീചംപാറ ഭാഗത്ത് തൊഴിലുറപ്പ് ജോലിയിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികൾക്കാണ് മിന്നലേറ്റത്.
മൂന്നുമണിയോടെയായിരുന്നു അപകടം.പത്തനംതിട്ടയിൽ കനത്ത മഴയെ തുടർന്ന് അബാൻ മേൽപ്പാലത്തിനു സമീപത്തെ കാനറ ബാങ്കിൽ വെള്ളം കയറി. നഗരത്തിൽ വെള്ളക്കെട്ടു രൂപപ്പെട്ടിട്ടുണ്ട്.മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്തു കളയുന്നു.
Next Story
Adjust Story Font
16

