Quantcast

ഒരു ലക്ഷം കുട്ടികൾകൂടി വാക്‌സിൻ സ്വീകരിച്ചു; മുന്നിൽ തൃശൂർ, കുറവ് വയനാട്ട്

സംസ്ഥാനത്ത് ഇതുവരെ 3,18,329 കുട്ടികൾക്ക് വാക്സിൻ നൽകി

MediaOne Logo

Web Desk

  • Published:

    7 Jan 2022 2:14 PM GMT

ഒരു ലക്ഷം കുട്ടികൾകൂടി വാക്‌സിൻ സ്വീകരിച്ചു; മുന്നിൽ തൃശൂർ, കുറവ് വയനാട്ട്
X

സംസ്ഥാനത്ത് ഒരു ലക്ഷം കുട്ടികൾകൂടി കോവിഡ് വാക്‌സിൻ സ്വീകരിച്ചു. 15നും 18നും ഇടയ്ക്ക് പ്രായമുള്ള 1,02,265 കുട്ടികൾക്കാണ് വാക്‌സിൻ നൽകിയത്. ആരോഗ്യ മന്ത്രി വീണാ ജോർജാണ് കണക്ക് പുറത്തുവിട്ടത്.

തൃശൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ കുട്ടികൾക്ക് വാക്സിൻ നൽകിയത്-20,307 ഡോസ് വാക്സിൻ. ആലപ്പുഴ(10,601 പേർ)യാണ് രണ്ടാം സ്ഥാനത്തുള്ളത്. 9,533 പേർക്ക് വാക്സിൻ നൽകിയ കണ്ണൂരാണ് മൂന്നാം സ്ഥാനത്ത്. ഏറ്റവും കുറവ് വയനാട്ടാണ്-2,161. തിരുവനന്തപുരം 6,899, കൊല്ലം 8,508, പത്തനംതിട്ട 5,075, കോട്ടയം 7,796, ഇടുക്കി 3,650, എറണാകുളം 3,959, പാലക്കാട് 8,744, മലപ്പുറം 6,763, കോഴിക്കോട് 5,364, കാസർകോട് 2,905 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്ക്. ഇതോടെ സംസ്ഥാനത്ത് ആകെ 3,18,329 കുട്ടികൾക്കാണ് വാക്സിൻ നൽകിയത്. ഇതുവരെ 21 ശതമാനം കുട്ടികൾക്ക് വാക്സിൻ നൽകാനായെന്നും മന്ത്രി അറിയിച്ചു.

കുട്ടികൾക്കായുള്ള 963ഉം 18 വയസിന് മുകളിലുള്ളവരുടെ 679ഉം ഉൾപ്പെടെ ആകെ 1,642 വാക്സിനേഷൻ കേന്ദ്രങ്ങളാണ് സംസ്ഥാനത്തുള്ളത്. 18 വയസിന് മുകളിൽ വാക്സിനെടുക്കേണ്ട ജനസംഖ്യയുടെ 98.73 ശതമാനം പേർക്ക് (2,63,70,231) ഒരു ഡോസ് വാക്സിനും 81 ശതമാനം പേർക്ക് (2,15,57,419) രണ്ട് ഡോസ് വാക്സിനും നൽകി.

ജനുവരി 10 വരെ നടക്കുന്ന വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ജില്ല, ജനറൽ, താലൂക്ക് ആശുപത്രികൾ, സാമൂഹ്യ ആരോഗ്യകേന്ദ്രങ്ങൾ എന്നിവിടങ്ങളിലും ചൊവ്വ, വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ പ്രാഥമിക, കുടുംബാരോഗ്യ കേന്ദ്രങ്ങളിലും കുട്ടികൾക്കുള്ള പ്രത്യേക വാക്സിനേഷൻ കേന്ദ്രങ്ങളുണ്ടായിരിക്കും.

TAGS :
Next Story