Quantcast

പാലക്കാട് കിണർ ഇടിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു

മൂന്ന് പേരെ രക്ഷിച്ചു

MediaOne Logo

Web Desk

  • Published:

    14 April 2024 5:19 PM IST

പാലക്കാട് കിണർ ഇടിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു
X

പാലക്കാട്: തേങ്കുറിശ്ശിയിൽ കിണർ ഇടിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു. തേങ്കുറിശ്ശി തെക്കേകര സ്വദേശി സുരേഷ് ആണ് മരിച്ചത്.

ഇന്ന് ഉച്ചയോടെ പ്രദേശവാസിയുടെ കിണര്‍ വൃത്തിയാക്കുന്നതിനിടെ മണ്ണ് ഇടിയുകയായിരുന്നു. മണ്ണിനടിയിൽ അകപ്പെട്ട സുരേഷിനെ ഫയര്‍ ഫോഴ്‌സും പൊലീസും ചേർന്ന് ഒന്നര മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല.

കിണറില്‍ അകപെട്ട മറ്റ് മൂന്നുപേരെ നേരത്തെ പുറത്തെടുത്തിരുന്നു. അവരുടെ ആരോഗ്യ നില തൃപ്തികരമാണ്.

TAGS :

Next Story