കോന്നി ക്വാറി അപകടത്തില്‍ ഒരാള്‍ മരിച്ചു; രണ്ടാമനായുള്ള തിരച്ചിലിനിടയില്‍ വീണ്ടും പാറയിടിഞ്ഞു വീണു
മരിച്ചത് ഒഡീഷ സ്വദേശി മഹാദേവ്

പത്തനംതിട്ട: കോന്നി ചെങ്കളം പാറമടയില്‍ ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറ ഇടിഞ്ഞുവീണ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഹിറ്റാച്ചിയിലുണ്ടായിരുന്ന ഒരു തൊഴിലാളിയാണ് മരിച്ചത്. മരിച്ചത് ഒഡീഷാ സ്വദേശി മഹാദേവ്. കണ്ടെത്താനുള്ളത് ബീഹാര്‍ സ്വദേശി അജയ് റാവുവിനെയാണ്.
രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്‌കരമാണ്. രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മഴപെയ്തു. ഇതിനിടയില്‍ വലിയ പാറ ഇടിഞ്ഞുവീണു. രാത്രി രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായതിനാല്‍ തിരച്ചില്‍ നിര്‍ത്തി.
രാവിലെ ഏഴിന് തിരച്ചില്‍ വീണ്ടും തുടങ്ങും. ക്വാറിക്ക് ലൈസന്‍സുണ്ടോ തുടങ്ങിയ അന്വേഷണങ്ങള്‍ ഇതുസംബന്ധിച്ച് നടത്തുന്നുണ്ടെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു. ഇന്ന് ഉച്ചക്കാണ് അപകടം സംഭവിച്ചത്. പാറകള്‍ നീക്കം ചെയ്യുന്ന പ്രവര്‍ത്തി ചെയ്യുമ്പോഴാണ് വലിയ പാറകള്‍ ഹിറ്റാച്ചിക്ക് മുകളിലേക്ക് വീണത്.
അതേസമയം, അപകടത്തിൽ അന്വേഷണം പ്രഖ്യാപിച്ച് തൊഴിൽ വകുപ്പ്. അഡിഷണൽ ലേബർ കമ്മീഷണറോട് അന്വേഷണം നടത്താൻ തൊഴിൽ വകുപ്പ് മന്ത്രിയുടെ നിർദ്ദേശം. മരിച്ച തൊഴിലാളികളുടെ കുടുംബാംഗങ്ങൾക്ക് സഹായം നൽകും. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും വി ശിവൻകുട്ടി.
Adjust Story Font
16

