Quantcast

അടൂരിൽ എലിപ്പനി ബാധിച്ച് ഒരാൾ മരിച്ചു

പെരിങ്ങനാട് സ്വദേശി രാജനാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം

MediaOne Logo

Web Desk

  • Published:

    17 Jun 2023 4:16 PM IST

അടൂരിൽ എലിപ്പനി ബാധിച്ച് ഒരാൾ മരിച്ചു
X

പത്തനംതിട്ട: അടൂരിൽ എലിപ്പനി ബാധിച്ച് ഒരാൾ മരിച്ചു. പെരിങ്ങനാട് സ്വദേശി രാജനാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഇന്ന് ഉച്ചയോടുകൂടിയാണ് മരണം സ്ഥിരീകരിച്ചത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇദ്ദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പത്തനംതിട്ട ജില്ലയുടെ പ്ലാന്റേഷൻ മേഖലയുൾപ്പെടുന്ന കോന്നി, റാന്നി മേഖലകളിലെല്ലാം തന്നെ പകർച്ചപ്പനി വ്യാപകമാകുന്ന സാഹചര്യമാണുള്ളത്. ഇതിനെതിരായ പ്രചതിരോധപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനിടെയാണ് എലിപ്പനി ബാധിച്ച് ഇപ്പോൾ ഒരാൾ മരിച്ചിരിക്കുന്നത്.

TAGS :

Next Story