Quantcast

പാലക്കാട്ടെ ഒരുവയസ്സുകാരി ശികന്യയുടെ മരണത്തിൽ ദുരൂഹത

അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു

MediaOne Logo

Web Desk

  • Published:

    17 Feb 2024 12:21 PM GMT

One-year-old Shikanyas death is mysterious
X

പാലക്കാട്: പാലക്കാട്ടെ ഒരുവയസ്സുകാരി ശികന്യയുടെ മരണത്തിൽ ദുരൂഹത. ഇന്ന് രാവിലെയാണ് കുട്ടിയെ അമ്മ ഷൊർണൂരിലെ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിൽ ഷൊർണൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് കുട്ടിയെ അമ്മ പങ്കാളിയുടെ അടുത്ത് ഏൽപ്പിക്കാൻ ശ്രമിച്ചിരുന്നു എന്നാണ് വിവരം. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം അറിയാൻ പറ്റുകയുള്ളൂ. അതിന് ശേഷം കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. കുഞ്ഞിന്റെ അമ്മ പൊലീസ് നിരീക്ഷണത്തിലാണ്.

TAGS :

Next Story