Quantcast

കന്യാസ്ത്രീകളുടെ അറസ്റ്റ്: 'പ്രശ്‌നപരിഹാരത്തിന് ബിജെപി മാത്രമാണ് ആത്മാർഥമായി ശ്രമിക്കുന്നത് '; കേന്ദ്രമന്ത്രി ജോർജ് കുര്യൻ

ഛത്തീസ്ഗഢിൽ ഉണ്ടായ വിഷയം സഭകളെ ബോധ്യപ്പെടുത്തുമെന്നും ജോർജ് കുര്യൻ

MediaOne Logo

Web Desk

  • Updated:

    2025-07-31 07:31:34.0

Published:

31 July 2025 10:49 AM IST

കന്യാസ്ത്രീകളുടെ അറസ്റ്റ്: പ്രശ്‌നപരിഹാരത്തിന് ബിജെപി മാത്രമാണ് ആത്മാർഥമായി ശ്രമിക്കുന്നത് ; കേന്ദ്രമന്ത്രി ജോർജ് കുര്യൻ
X

തിരുവനന്തപുരം:പ്രശ്‌നപരിഹാരത്തിന് ബിജെപി മാത്രമാണ് ആത്മാർഥമായി ശ്രമിക്കുന്നത് 'ബാക്കിയുള്ളവരെല്ലാം കന്യാസ്ത്രീകളെ എത്രനാൾ ജയിലിൽ ദീർഘനാൾ കിടത്താം എന്നുള്ള ശ്രമത്തിലാണ്.നടപടികൾ പൂർത്തിയാക്കാത്തതിനാലാണ് ആദ്യം ജാമ്യാപേക്ഷ തള്ളിയതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

'കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിക്കാതിരിക്കാൻ കാരണം പ്രതിഭാഗം അഭിഭാഷകരാണ്. കേസെടുത്തത് ഛത്തീസ്ഗഢ് പൊലീസ് അല്ലെന്നും ടിടിഇ ആണെന്നും ജോർജ് കുര്യന്‍ പറഞ്ഞു.ബിജെപി സംസ്ഥാന പ്രസിഡണ്ട് വിഷയം പരിഹരിക്കാൻ വേണ്ടി ആത്മാർത്ഥ ശ്രമം നടക്കുകയാണ്.ബിജെപിയുടെ ഭാഗത്തുനിന്ന് മാത്രമാണ് ആത്മാർത്ഥമായ ശ്രമം ഉണ്ടാക്കുന്നത്. നടപടികൾ പൂർത്തിയാക്കാതെ ജാമ്യാപേക്ഷ നൽകുകയും അത് തള്ളുകയുമാണുണ്ടായത്. രാജീവ് ചന്ദ്രശേഖരന് ഉത്തമ ബോധ്യമുള്ളതു കൊണ്ടായിരിക്കും മതപരിവർത്തനം നടന്നിട്ടില്ലെന്ന് പറഞ്ഞത്'..ജോര്‍ജ് കുര്യന്‍ പറഞ്ഞു.

ഛത്തീസ്ഗഢിൽ ഉണ്ടായ വിഷയം സഭകളെ ബോധ്യപ്പെടുത്തും. ഏതെങ്കിലും വിധത്തിൽ ബിജെപിക്ക് തിരിച്ചടിയായി എന്നിപ്പോൾ പറയാൻ കഴിയില്ല. അത് തിരിച്ചറിയാൻ ആളുകൾക്ക് സാധിക്കുന്നില്ല. ബോധ്യപ്പെടുത്താനുള്ള ശ്രമം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.


TAGS :

Next Story