Quantcast

ഒഎൻവി സാഹിത്യ പുരസ്കാരം പ്രതിഭാ റായിക്ക്

ഒഎൻവി യുവ സാഹിത്യ പുരസ്കാരത്തിന് ദുർഗാ പ്രസാദ് അർഹനായി

MediaOne Logo

Web Desk

  • Published:

    8 May 2024 5:21 PM IST

ONV Sahitya Award to Pratibha Rai,Durga Prasad,Latest news,
X

തിരുവനന്തപുരം: ഈ വർഷത്തെ ഒഎൻവി സാഹിത്യ പുരസ്കാരം വിഖ്യാത എഴുത്തുകാരിയും ജ്ഞാനപീഠ ജേതാവുമായ പ്രതിഭാ റായിക്ക്. മൂന്ന് ലക്ഷം രൂപയും ശിൽപ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. സാഹിത്യലോകത്തെ സമ​ഗ്ര സംഭാവനക്കാണ് പുരസ്കാരം.

ഒഎൻവി യുവ സാഹിത്യ പുരസ്കാരത്തിന് ദുർഗാ പ്രസാദ് അർഹനായി. 'രാത്രിയിൽ അച്ചാങ്കര' എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം. 50,000 രൂപയും ശിൽപവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് യുവ സാഹിത്യ പുരസ്കാരം. ഒഎൻവി സാംസ്കാരിക അക്കാദമിയാണ് പുര്സകാരം ഏർപ്പെടുത്തിയത്. ജോർജ് ഓണക്കൂർ അധ്യക്ഷനും പ്രഭാവർമയും മഹാദേവൻ തമ്പിയും അം​ഗങ്ങളുമായ ജൂറിയാണ് ജേതാക്കളെ പ്രഖ്യാപിച്ചത്.

TAGS :

Next Story