Quantcast

ഉമ്മൻചാണ്ടിയുടെ സംസ്കാരത്തിന് ഔദ്യോഗിക ബഹുമതിയില്ല: കുടുംബത്തിന്റെ ആവശ്യം അംഗീകരിച്ചു

മന്ത്രിസഭാ യോഗത്തിൽ നിലപാട് വിശദീകരിച്ച മുഖ്യമന്ത്രി ഇതിൽ ഉചിതമായ തീരുമാനമെടുക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു.

MediaOne Logo

Web Desk

  • Updated:

    2023-07-19 09:45:27.0

Published:

19 July 2023 9:30 AM GMT

ഉമ്മൻചാണ്ടിയുടെ സംസ്കാരത്തിന് ഔദ്യോഗിക ബഹുമതിയില്ല: കുടുംബത്തിന്റെ ആവശ്യം അംഗീകരിച്ചു
X

തിരുവനന്തപുരം: അന്തരിച്ച മുതിർന്ന കോണ്‍ഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടിക്ക് ഔദ്യോഗിക ബഹുമതി ആവശ്യമില്ലെന്ന് കുടുംബം. കുടുംബത്തിൻ്റെ ആവശ്യം ചീഫ് സെക്രട്ടറി അംഗീകരിച്ചു. ഉമ്മൻചാണ്ടിക്ക് ഔദ്യോഗിക ബഹുമതി നൽകണമെന്നായിരുന്നു സർക്കാർ താൽപര്യം. മന്ത്രിസഭാ യോഗത്തിൽ നിലപാട് വിശദീകരിച്ച മുഖ്യമന്ത്രി ഇതിൽ ഉചിതമായ തീരുമാനമെടുക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.

തന്റെ സംസ്കാരത്തിന് ഔദ്യോഗിക ബഹുമതികൾ വേണ്ടെന്നായിരുന്നു ഉമ്മൻചാണ്ടി കുടംബത്തെ അറിയിച്ചിരുന്നത്. ഇക്കാര്യം കുടുംബം സർക്കാറിനെ രേഖാമൂലം അറിയിച്ചിരുന്നു. ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിയ മന്ത്രിസഭായോഗം ഉമ്മൻചാണ്ടി കേരളത്തിനു നൽകിയ സംഭാവനകളെ സ്മരിക്കുകയും ചെയ്തു.

കോട്ടയത്തെത്തിക്കുന്ന ഉമ്മൻചാണ്ടിയുടെ മൃതദേഹം ആദ്യം പൊതുദർശനത്തിനുവെക്കുന്ന തിരുനക്കരയിൽ ക്രമീകരണങ്ങൾ പുരോഗമിക്കുകയാണ്. മൈതാനിയിലെത്തുന്ന മുഴുവൻ പേർക്കും അന്ത്യോപചാരമർപ്പിക്കാനുള്ള സൗകര്യം ഉറപ്പാക്കുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

വിലാപയാത്ര വൈകിട്ട് ഏഴ് മണിക്ക് കോട്ടയത്തെത്തും. രാത്രിയിലാണ് മൃതദേഹം പുതുപ്പള്ളിയിലെ കുടുംബവീട്ടിലെത്തിക്കുക. നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് വിലാപയാത്രയായി മൃതദേഹം പുതുപ്പള്ളി സെന്റ് ജോർജ് പള്ളിയിലേക്ക് കൊണ്ടുപോകും. മൂന്ന് മണിയോടെ ആരംഭിക്കുന്ന അന്ത്യ ശുശ്രൂഷകള്‍ക്ക് ഓർത്തഡോക്സ് സഭാ അധ്യക്ഷൻ നേതൃത്വം നൽകും.

TAGS :

Next Story