ഓപറേഷൻ ഹണിഡ്യൂക്ക്: റസ്റ്റോറന്റുകളിൽ 7.89 കോടിയുടെ നികുതി വെട്ടിപ്പ്
157.87 കോടിയുടെ ടേൺ ഓവർ മറച്ചുവെച്ചു

തിരുവനന്തപുരം: ഓപ്പറേഷൻ ഹണിഡ്യൂക്ക് എന്ന പേരിൽ സംസ്ഥാനത്തെ റസ്റ്റോറന്റുകളിൽ ജിഎസ്ടി വകുപ്പ് നടത്തിയ പരിശോധനയിൽ 157.87 കോടി രൂപയുടെ ടേൺ ഓവർ മറച്ച് വെപ്പ് കണ്ടെത്തി. ഇന്നലെ രാത്രി മുതൽ ആരംഭിച്ച പരിശോധനയിൽ ഇതുവരെ 68.8 ലക്ഷം രൂപ നികുതി തുകയാണ് ഈടാക്കിയിട്ടുള്ളത്.
ജിഎസ്ടി ഇന്റലിജൻസ് വിഭാഗവും എൻഫോഴ്സ്മെന്റ് വിഭാഗവും സംയുക്തമായാണ് പരിശോധന നടത്തിയത്. 7.89 കോടി രൂപയുടെ മൊത്തം നികുതി വെട്ടിപ്പും കണ്ടെത്തിയിട്ടുണ്ട്.
സംസ്ഥാന ജിഎസ്ടി ഇന്റലിജന്‍സ് & എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിലെ 41 യൂണിറ്റുകളാണ് സംയുക്തമായി സംസ്ഥാനത്തുട നീളമുള്ള 42 റസ്‌റ്റോറന്റുകളില്‍ ഒരേസമയം പരിശോധന നടത്തിയത്.
Next Story
Adjust Story Font
16

