Quantcast

ഓപ്പറേഷൻ കാവേരി; സുഡാനിൽ നിന്നും 180 പേർ കൊച്ചിയിലെത്തി

ഇന്നലെ 22 പേർ നാട്ടിൽ തിരിച്ചെത്തിയിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-05-01 06:30:33.0

Published:

1 May 2023 8:35 AM IST

Operation Kaveri, Sudan, Kochi, സുഡാന്‍, കൊച്ചി, ഓപ്പറേഷന്‍ കാവേരി
X

കൊച്ചി: ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി സുഡാനിൽ നിന്നും 180 പേർ കൊച്ചിയിലെത്തി. ജിദ്ദയിൽ നിന്നും നേരിട്ടുള്ള സ്പൈസ്ജെറ്റ് വിമാനത്തിലാണ് ഇവരെ നാട്ടിലെത്തിച്ചത്. ഇന്നലെ 22 പേർ നാട്ടിൽ തിരിച്ചെത്തിയിരുന്നു.

ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങൾ പൗരന്മാരെ ഒഴിപ്പിക്കുന്ന സാഹചര്യത്തിൽ സുഡാനിൽ വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുകയാണ്. നേരത്തെ ഇന്ത്യൻ നാവിക സേനയുടെ ഐഎൻഎസ് തേജ 288 പേരെയും ഐഎൻഎസ് സുമേദ 300 പേരെയും സുഡാനിൽനിന്നു രക്ഷപ്പെടുത്തിയിരുന്നു. ഓപ്പേറഷൻ കാവേരിയിലൂടെ 3000 പേരെ രക്ഷിക്കാനാണു കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. വെള്ളിയാഴ്ച വരെ 2,400 ഇന്ത്യക്കാരെ സുഡാനിൽനിന്ന് രക്ഷപ്പെടുത്തിയതായി കേന്ദ്രം അറിയിച്ചു.

TAGS :

Next Story