Quantcast

ഓപ്പറേഷൻ ട്രഷർ ഹണ്ട്; പാറശ്ശാല ചെക്ക് പോസ്റ്റിൽ നിന്ന് കൈക്കൂലിപ്പണം പിടികൂടി

ഏജന്റുമാർ മുഖേന എത്തിയ പണമാണ് പിടികൂടിയത്.

MediaOne Logo

Web Desk

  • Updated:

    2023-08-27 08:26:05.0

Published:

27 Aug 2023 8:19 AM GMT

ഓപ്പറേഷൻ ട്രഷർ ഹണ്ട്; പാറശ്ശാല ചെക്ക് പോസ്റ്റിൽ നിന്ന് കൈക്കൂലിപ്പണം പിടികൂടി
X

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്തെ ചെക്ക് പോസ്റ്റുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന നടത്തി. ഓപ്പറേഷൻ ട്രഷർ ഹണ്ട് എന്ന പേരിൽ നടത്തിയ പരിശോധനയിൽ പാറശ്ശാല ചെക്ക് പോസ്റ്റിൽ നിന്നു കൈക്കൂലിപ്പണം പിടികൂടി. ഏജന്റുമാർ മുഖേന എത്തിയ പണമാണ് പിടികൂടിയത്.

ഇന്നു പുലർച്ചെ സംസ്ഥാനത്തെ 70 ചെക്ക് പോസ്റ്റുകളിൽ നടത്തിയ പരിശോധനയിലാണ് പാറശ്ശാല ചെക്ക് പോസ്റ്റിൽ നിന്ന് കൈക്കൂലിപ്പണം കണ്ടെത്തിയത്. ഉദ്യോഗസ്ഥർക്ക് നൽകാനുള്ള കൈക്കൂലി ചെക്ക് പോസ്റ്റിന് സമീപത്തുള്ള കടയിൽ നൽകുകയാണ് രീതി. ഇങ്ങനെ കടയിൽ എത്തിയ പണമാണ് വിജിലൻസിന്റെ പരിശോധനയിൽ കണ്ടെത്തിയത്. നിലവിൽ ആരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ല.

ഓണക്കാലത്ത് ചെക്ക് പോസ്റ്റുകളിലെ അഴിമതി കണ്ടെത്തുന്നതിനാണ് വിജിലൻസ് പരിശോധന നടത്തിയത്. മോട്ടോർ വാഹനം, എക്സൈസ്, മൃഗസംരക്ഷണം, എന്നീ വകുപ്പുുകളിൻ കീഴിലെ ചെക്ക് പോസ്റ്റുുകളിൽ നടത്തുന്ന പരിശോധന ഇപ്പോഴും തുടരുകയാണ്. എക്സൈസ് വകുപ്പിന്റെ കീഴിലുള്ള 39 അതിർത്തി ചെക്ക് പോസ്റ്റുുകളിലും, മോട്ടോർ വാഹന വകുപ്പിന്റെ കീഴിലെ 19 ചെക്ക് പോസ്റ്റുുകളിലും, മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള 12 കന്നുകാലി ചെക്ക് പോസ്റ്റുുകളിലുമാണ് മിന്നൽ പരിശോധന നടന്നു വരുന്നത്.

ഓണക്കാലത്ത് ഇതര സംസ്ഥാനങ്ങളിൽ നിന്നു അതിർത്തി കടന്നു വരുന്ന വാഹനങ്ങളിൽ മതിയായ പരിശോധന നടത്താതെ ഡ്രൈവർമാരിൽ നിന്നും കൈക്കൂലി വാങ്ങി സംസ്ഥാനത്തേക്ക് കടത്തി വിടുന്നതായും ഇതുവഴി സർക്കാർ ഖജനാവിന് സാമ്പത്തിക നഷ്ടം വരുത്തുന്നതായി വിജിലൻസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന ആരംഭിച്ചത്.

TAGS :

Next Story