മയില്‍പീലി യങ് സ്‌കോളര്‍ഷിപ്പ് പരീക്ഷ സ്‌കൂളുകളില്‍ സംഘടിപ്പിക്കാന്‍ അനുവദിക്കില്ല -ഫ്രറ്റേണിറ്റി
'കേരളത്തിലെ വിദ്യാര്‍ഥി മനസ്സുകളില്‍ ഹിന്ദുത്വ ആശയങ്ങള്‍ സര്‍ക്കാര്‍ ചെലവില്‍ കൈമാറാനുള്ള സംഘ്പരിവാര്‍ ഗൂഢാലോചനയില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണം'

കോഴിക്കോട്: ആര്‍എസ്എസിന്റെ ബാല സംഘടനയായ ബാലഗോകുലത്തിന്റെ പ്രസിദ്ധീകരണമായ മയില്‍പീലിയും സംഘ്പരിവാര്‍ അധ്യാപക സംഘടനയായ എന്‍ടിയുവും ചേര്‍ന്ന് നടത്തുന്ന മയില്‍പീലി യങ് സ്‌കോളര്‍ഷിപ്പ് പരീക്ഷ കേരളത്തിലെ സ്‌കൂളുകളില്‍ നടത്താന്‍ അനുമതി നല്‍കിയത് പ്രതിഷേധാര്‍ഹമാണെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് നഈം ഗഫൂര്‍ പറഞ്ഞു. പരീക്ഷ സ്‌കൂളുകളില്‍ സംഘടിപ്പിക്കാന്‍ അനുവദിക്കില്ലെന്നും ഫ്രറ്റേണിറ്റി വ്യക്തമാക്കി.
ഈ പരീക്ഷയുടെ പ്രധാന ഉദ്ദേശ്യം ആര്‍എസ്എസിന്റെ ഹിന്ദുത്വ ആശയ പ്രചാരണമാണ്. യുപി സ്‌കൂള്‍ തലം മുതല്‍ ആരംഭിക്കുന്ന ഈ പരീക്ഷയിലൂടെ ആര്‍എസ്എസ് അവരുടെ ആശയങ്ങള്‍ വിദ്യാര്‍ഥികളിലേക്ക് പകര്‍ന്നു നല്‍കുമെന്ന് ചുരുക്കം. യുഡിഎഫ് ഭരിക്കുന്ന കേരളത്തില്‍ വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ സ്‌കൂളുകളില്‍ ഇത്തരം ഒരു പരീക്ഷ നടത്താന്‍ എങ്ങനെ അനുമതി നല്‍കിയെന്നത് സര്‍ക്കാര്‍ വ്യക്തമാക്കണം. വിദ്യാര്‍ത്ഥി മനസ്സുകളില്‍ ഹിന്ദുത്വ ആശയങ്ങള്‍ സര്‍ക്കാര്‍ ചെലവില്‍ കൈമാറാനുള്ള നീക്കത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി നിലപാട് വ്യക്തമാക്കണം.
വിദ്യാര്‍ഥി മനസ്സുകളിലേക്ക് ആര്‍എസ്എസിന്റെ സാംസ്‌കാരിക ഭാരതീയ ചരിത്രം കൈമാറാനുള്ള നീക്കത്തെ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ചെറുക്കുക തന്നെ ചെയ്യുമെന്നും നഈം ഗഫൂര്‍ പറഞ്ഞു.
Adjust Story Font
16

