Quantcast

കശ്മീരീലെ തേയിലക്ക് സ്വാദ് കൂടും..ഒത്തുതീര്‍പ്പിന് വേഗതയും; സഭയില്‍ പ്രതിഷേധവുമായി പ്രതിപക്ഷം.

ഗവർണർ സഭയിൽ എത്തിയപ്പോഴാണ് പ്രതിപക്ഷ പരാമർശം

MediaOne Logo

Web Desk

  • Updated:

    2023-01-23 04:45:47.0

Published:

23 Jan 2023 4:38 AM GMT

Governors policy address
X

ഗവര്‍ണര്‍ നയപ്രഖ്യാന പ്രസംഗം നടത്തുന്നു

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിനെത്തിയ ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന് മുന്നില്‍ പ്രതിഷേധവുമായി പ്രതിപക്ഷം. ഗവർണറും സർക്കാരും തമ്മില്‍ ഭായി ഭായി ആണെന്ന് പ്രതിപക്ഷം ആരോപിച്ചു. ഗവർണർ സഭയിൽ എത്തിയപ്പോഴാണ് പ്രതിപക്ഷ പരാമർശം. പ്ലക്കാർഡ് ഉയർത്തിയായിരുന്നു പ്രതിഷേധം.

കശ്മീരിലെ തേയിലക്ക് സ്വാദ് കൂടും...ഒത്തുതീര്‍പ്പിന് വേഗത കൂടും, ഇടനിലക്കാര്‍ സജീവം, ഗവര്‍ണര്‍-സര്‍ക്കാര്‍ ഒത്തുകളി, ആര്‍.എസ്.എസ് നോമിനിയുമായി ഒത്തുതീര്‍പ്പുണ്ടാക്കി പിണറായി സര്‍ക്കാര്‍, എല്‍.ഡി.എഫ്-ബി.ജെ.പി കൂട്ടുകെട്ട് ലക്ഷ്യം എന്ത്?, സി.പി.എമ്മിനും ബി.ജെ.പിക്കുമിടയിലെ പാലം ആരാണ്? എന്തിനീ ഒത്തുതീര്‍പ്പ് തുടങ്ങിയ വാചകങ്ങളാണ് പക്കാര്‍ഡുകളിലുണ്ടായിരുന്നത്. കേന്ദ്രത്തിനെതിരായ വിമര്‍ശനം നയപ്രഖ്യാപനത്തില്‍ മയപ്പെടുത്തിയത് ഒത്തുതീര്‍പ്പിന്‍റെ ഭാഗമാണെന്നും പ്രതിപക്ഷം ആരോപിച്ചു.

ഇന്ന് മുതല്‍ മാര്‍ച്ച് 30 വരെ 33 ദിവസമാണ് സഭ ചേരുന്നത്. ഫെബ്രുവരി മൂന്നിനാണ് സംസ്ഥാന ബജറ്റ്. പൊലീസ് ക്രമിനല്‍ ബന്ധം, സര്‍വകലാശാല വിവാദങ്ങള്‍ ഉള്‍പ്പെടെ പ്രതിപക്ഷത്തിന് സഭ പ്രക്ഷുബ്ധമാക്കാന്‍ വിഷയം നിരവധിയാണ്. ജനുവരി 25, ഫെബ്രുവരി 1,2 തിയതികളില്‍ നയപ്രഖ്യാപന ചര്‍ച്ചയാണ്. ഫെബ്രുവരി 6 മുതല്‍ 8 വരെ ബജറ്റിന്മേലുള്ള പൊതുചര്‍ച്ചയും ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 22 വരെ ധനാഭ്യര്‍ത്ഥന ചര്‍ച്ച ചെയ്ത് പാസാക്കുന്നതുമാണ്.





TAGS :

Next Story