Quantcast

'അംഗന്‍വാടി സമരം നീട്ടിക്കൊണ്ടുപോകാന്‍ കാരണം ആരോഗ്യമന്ത്രിയുടെ ദുർവാശി'; അടിയന്തര പ്രമേയമായി ഉന്നയിച്ച് പ്രതിപക്ഷം

സമരത്തിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്ന് മന്ത്രി പി.രാജീവ്

MediaOne Logo

Web Desk

  • Published:

    20 March 2025 1:16 PM IST

അംഗന്‍വാടി സമരം നീട്ടിക്കൊണ്ടുപോകാന്‍ കാരണം ആരോഗ്യമന്ത്രിയുടെ ദുർവാശി; അടിയന്തര പ്രമേയമായി ഉന്നയിച്ച് പ്രതിപക്ഷം
X

തിരുവനന്തപുരം: അംഗന്‍വാടി ജീവനക്കാരുടെ സമരം അടിയന്തര പ്രമേയമായി നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. ആരോഗ്യമന്ത്രിയുടെ ദുർവാശിയാണ് സമരം നീട്ടിക്കൊണ്ടുപോകുന്നതിന് കാരണമെന്ന് നജീബ് കാന്തപുരം എംഎല്‍എ ആരോപിച്ചു. സമരക്കാരുടെ സംഘടനയുമായി ധാരണയിലെത്തിയതാണെന്നും സമരത്തിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്നും മന്ത്രി പി.രാജീവ് പറഞ്ഞു.

സമരങ്ങളുടെ പാരമ്പര്യമുള്ള സിപിഎം ഇപ്പോൾ സമരങ്ങളുടെ അന്തകരായി എന്ന് അടിയന്തര പ്രമേയം അവതരിപ്പിച്ച് നജീബ് കാന്തപുരം എംഎൽഎ പറഞ്ഞു. അടിസ്ഥാന വിഭാഗത്തെ എന്തുകൊണ്ടാണ് സർക്കാരിന് ചേർത്ത് നിർത്താൻ കഴിയാത്തത്. ലോക സന്തോഷ ദിനമായി ഇന്ന് ആശമാരെയും അംഗന്‍വാടി ജീവനക്കാരെയും ക്രൂശിക്കാൻ സർക്കാർ തെരഞ്ഞെടുത്തെന്ന് പ്രമേയ അവതാരകൻ കുറ്റപ്പെടുത്തി.

തെരുവിൽ സമരം ചെയ്യുന്ന പാവങ്ങളെ സർക്കാർ ക്രൂരമായി നേരിടുകയാണെന്നും നജീബ് കാന്തപുരം പറഞ്ഞു. തീർത്താൽ തീരാത്ത ജോലിയാണ് അംഗന്‍വാടിയില്‍ ഉള്ളത്. ലഭിക്കുന്നത് തുച്ഛമായ തുക മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു.എല്ലാ കാര്യങ്ങളും ചർച്ച ചെയ്താണ് മുന്നോട്ടുപോകുന്നതെന്ന് ആരോഗ്യമന്ത്രിക്ക് വേണ്ടി പി.രാജീവ് മറുപടി നൽകി. 2024 നവംബർ വരെയുള്ള ക്ഷേമനിധി കുടിശ്ശിക നൽകി കഴിഞ്ഞു. പ്രമേയ അവതാരകൻ മന്ത്രി വീണാ ജോർജിനെതിരെ വ്യക്തിപരമായ അധിക്ഷേപം നടത്തിയതോടെ ഭരണപ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്ക് തർക്കമുണ്ടായി. സമരം നടത്തിയാൽ മാത്രമേ മന്ത്രിയാകാൻ പാടുള്ളൂ എന്ന തരത്തിലുള്ള പരാമർശങ്ങൾ വേണ്ടെന്ന് സ്പീക്കർ പ്രതിപക്ഷത്തെ ഓർമിപ്പിച്ചു.അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭവിട്ടിറങ്ങി.


TAGS :

Next Story