നിയമസഭ തെരഞ്ഞെടുപ്പ്: മാനന്തവാടി മണ്ഡലത്തിൽ മൂന്നാം തവണയും ഒ.ആർ കേളു, യുഡിഎഫ് സ്ഥാനാർഥി ആരാകും?
തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച മിനിറ്റുകൾക്കകം ഒ.ആർ കേളു മണ്ഡലത്തിൽ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു

വയനാട്: മാനന്തവാടി മണ്ഡലത്തിൽ മൂന്നാം തവണയും ഒ.ആർ കേളു ജനവിധി തേടാൻ ഇറങ്ങുമ്പോൾ യുഡിഎഫ് സ്ഥാനാർഥി ആരാകും എന്നുള്ള കാര്യത്തിൽ സസ്പെൻസ് തുടരുന്നു. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച മിനിറ്റുകൾക്കകം ഒ.ആർ കേളു മണ്ഡലത്തിൽ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. കൈവിട്ട മണ്ഡലം തിരിച്ചു പിടിക്കാൻ ശക്തമായ ചർച്ചയിലാണ് യുഡിഎഫ്.
കഴിഞ്ഞ രണ്ടുതവണയും മാനന്തവടി മണ്ടലത്തിൽ വലിയ ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് സ്ഥാനാർഥി ഒ.ആർ കേളു വിജയിച്ചു കയറിയത്. മൂന്നാം തവണയും കേളുവിനെ തന്നെ കളത്തിൽ ഇറക്കി മണ്ഡലം നിലനിർത്തും എന്ന ആത്മവിശ്വാസം എൽഡിഎഫിനുണ്ട്. വയനാട് ടൗൺഷിപ്പ് ഉൾപ്പെടെ വികസന നേട്ടങ്ങൾ ചൂണ്ടിക്കാണിച്ചാണ് എൽഡിഎഫ് പ്രചാരണ രംഗത്ത് സജീവമായിരിക്കുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ വലിയ വിജയം യുഡിഎഫിന് മാനന്തവാടിയിൽ ഉണ്ടായെങ്കിലും നിയമസഭ തെരഞ്ഞെടുപ്പിൽ ആരെ സ്ഥാനാർഥിയാക്കണമെന്നുള്ള കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. ശക്തരായ സ്ഥാനാർഥിയെ നിർത്തിയാൽ മാത്രമേ വിജയിക്കാൻ കഴിയൂ എന്നുള്ള വിലയിരുത്തലാണ് യുഡിഎഫ്. മീനാക്ഷി രാമനും, ഉഷ വിജയനും ആണ് അന്തിമ പട്ടികയിൽ ഉള്ളത്.
Adjust Story Font
16

