Quantcast

അട്ടപ്പാടിയിൽ മൂപ്പിൽ നായർ കുടുംബത്തിൻ്റെ ഭൂമി രജിസ്ട്രേഷൻ നിർത്തിവയ്ക്കാൻ ഉത്തരവ്

ഭൂപരിഷ്കരണ നിയമം ലംഘിച്ച് വൻ തോതിൽ ഭൂമി വിൽപന നടന്നിരുന്നു

MediaOne Logo

Web Desk

  • Updated:

    2025-10-30 07:23:46.0

Published:

30 Oct 2025 9:17 AM IST

അട്ടപ്പാടിയിൽ മൂപ്പിൽ നായർ കുടുംബത്തിൻ്റെ ഭൂമി രജിസ്ട്രേഷൻ നിർത്തിവയ്ക്കാൻ ഉത്തരവ്
X

Representational Image, Photo| MediaOne

പാലക്കാട്: അട്ടപ്പാടിയിലെ മൂപ്പിൽ നായർ വക ഭൂമി രജിസ്ട്രേഷനും കൈമാറ്റവും നിർത്തിവയ്ക്കണമെന്ന് പാലക്കാട് കലക്ടറുടെ ഉത്തരവ് . ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ ഭൂമിയിലെ രജിസ്ട്രേഷൻ നിർത്തി വയ്ക്കണമെന്ന് രജിസ്ട്രേഷൻ വകുപ്പിന് നിർദേശം നൽകി . ഭൂപരിഷ്ക്കരണ നിയമം ലംഘിച്ച് വൻ തോതിൽ ഭൂമി വിൽപന നടന്ന പശ്ചാത്തലത്തിലാണ് ഉത്തരവ്.

മണ്ണാർക്കാട്ടെ നാടുവാഴിയായിരുന്ന മൂപ്പിൽ നായരുടെ കൈവശമായിരുന്നു മണ്ണാർക്കാട്ടെയും അടപ്പാടിയിലെയും ഭൂരിഭാഗം ഭൂമിയും . ഇപ്പോഴും പല റവന്യൂ രേഖകളിലും സർക്കാർ ഭൂമി മൂപ്പിൽ നായർ വക എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത് . ഭൂപരിഷ്ക്കരണ നിയമം വന്നതിന് ശേഷം മൂപ്പിൽ നായർ വക ഭൂമിയുടെ വലിയൊരളവ് സർക്കാർ പലർക്കും പതിച്ച് നൽകി. സമീപകാലത്താണ് മൂപ്പിൽ നായർ കുടുംബത്തിലെ 33 പേർ ചേർന്ന് വ്യാപകമായി പലർക്കും ഭൂമി വിറ്റത്. 575 ഏക്കർ ഭൂമിയാണ് വിറ്റത് . കോട്ടത്തറ വില്ലേജിൽ മാത്രം 2000 ഏക്കർ ഭൂമി ഉണ്ടെന്നാണ് മുപ്പിൽ നായർ കുടുംബം അവകാശപ്പെടുന്നത് . തങ്ങൾക്ക് അനുകൂലമായ കോടതി വിധി ഉണ്ടെന്നും ഇവർ അവകാശപ്പെടുന്നു.

വിൽപന നടത്തിയ ഭൂമിയിൽ സർക്കാർ ഭൂമിയും ആദിവാസിഭൂമിയും ഉൾപെടുന്നുണ്ടെന്നാണ് പരാതി . ഇതിൻ്റെ അടിസ്ഥാനത്തിലാണ് മൂപ്പിൽ നായരിൻ്റെ പേരിൽ ഉള്ള ഭൂമി കൈമാറ്റമോ രജിസ്ട്രേഷനോ നടത്തരുതെന്ന് പാലക്കാട് ജില്ലാ കലക്ടർ ഉത്തരവിട്ടത് . രജിസ്ട്രേഷൻ വകുപ്പിന് ജില്ലാ കലക്ടർ കത്ത് നൽകി. നിലവിൽ വിൽപന നടന്ന സ്ഥലങ്ങളുടെ പരിശോധന നടത്താനും സാധ്യതയുണ്ട്. ഒരു ദിവസം തന്നെ അഗളി സബ് രജിസ്ട്രാര്‍ ഓഫീസിൽ 37 ആധാരങ്ങൾ വരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതെല്ലാം പരിശോധിക്കാനാണ് സാധ്യത.



TAGS :

Next Story