മുഖ്യമന്ത്രിയെ പ്രകീർത്തിച്ച് പാട്ട് എഴുതിയ ചിത്രസേനനെതിരെ വിയോജനക്കുറിപ്പ് എഴുതി; ഉദ്യോഗസ്ഥന് സംഘടനാ നടപടി
ധനവകുപ്പിലെ ഉദ്യോഗസ്ഥൻ വി റാഫിക്കെതിരെയാണ് സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ നടപടിയെടുത്തത്

തിരുവനന്തപുരം: മുഖ്യമന്ത്രിയെ പ്രകീർത്തിച്ച് പാട്ട് എഴുതിയ ചിത്രസേനനെതിരെ ഫയലിൽ വിയോജനക്കുറിപ്പ് എഴുതിയ ഉദ്യോഗസ്ഥന് സംഘടനാ നടപടി. സെക്രട്ടറിയേറ്റിലെ ഇടത് സംഘടനാ നേതാവിനെയാണ് സംഘടനയിൽ തരംതാഴ്ത്തിയത്. ധനവകുപ്പിലെ ഉദ്യോഗസ്ഥൻ വി റാഫിക്കെതിരെയാണ് സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ നടപടിയെടുത്തത്. എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് ഏരിയ കമ്മിറ്റിയിലേക്കാണ് തരംതാഴ്ത്തിയത്.
എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് ഏരിയ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി മുഖ്യമന്ത്രിയെ പ്രകീർത്തിച്ച് സ്തുതി ഗീതം എഴുതിയ പൂവത്തൂർ ചിത്രസേനൻ്റെ നിയമന വിവരങ്ങൾ പുറത്ത് വന്നിരുന്നു. ഈ ഫയൽ കൈകാര്യം ചെയ്തത് വി റാഫിയാണ്. റാഫിക്ക് വീഴ്ച പറ്റിയെന്നാണ് സംഘടനയുടെ കണ്ടെത്തൽ.
Next Story
Adjust Story Font
16

