Quantcast

മോഷണം പോയ ബൈക്കിൽ ഹെൽമറ്റ് വെക്കാതെ യാത്ര; ഉടമക്ക് പിഴ ചുമത്തിയത് മൂന്ന് തവണ

തിരുവനന്തപുരം കല്ലറ, പാകിസ്താൻമുക്ക് സ്വദേശി അഷ്‌റഫിന്റെ ബൈക്കാണ് കഴിഞ്ഞ ഫെബ്രുവരി 24ന് മോഷണം പോയത്

MediaOne Logo

Web Desk

  • Published:

    18 Sept 2025 3:53 PM IST

Owner fined three times for riding stolen bike without helmet
X

തിരുവനന്തപുരം: മോഷണം പോയ ബൈക്കിൽ ഹെൽമെറ്റ് വെക്കാത്തതിന് ഉടമക്ക് പിഴ. തിരുവനന്തപുരം കല്ലറ, പാകിസ്താൻമുക്ക് സ്വദേശി അഷ്‌റഫിന്റെ ബൈക്കാണ് കഴിഞ്ഞ ഫെബ്രുവരി 24ന് മോഷണം പോയത്. മോഷണം പോയ ബൈക്കിൽ ഹെൽമറ്റ് വെക്കാതെ യാത്ര ചെയ്തതിനാണ്് ആർസി ഉടമയായ അഷറഫിന് മൂന്നു തവണ പെറ്റി വന്നത്.

നെടുമങ്ങാട്, വർക്കല, കല്ലമ്പലം എന്നീ സ്ഥലങ്ങളിൽ നിന്നാണ് പെറ്റി എത്തിയത്. ബൈക്ക് കണ്ടെത്താനുള്ള അന്വേഷണം നടക്കുന്നുവെന്നാണ് പാങ്ങോട് പൊലീസ് പറയുന്നത്.

TAGS :

Next Story