'അതിവേഗ റെയിൽ പദ്ധതിക്കായി കേന്ദ്രം ഇ. ശ്രീധരനെ ചുമതലപ്പെടുത്തിയതിന് തെളിവുണ്ടോ?': പി. രാജീവ്
കേന്ദ്ര ബജറ്റിൽ അതിവേഗ റെയിൽ പ്രഖ്യാപിക്കുമെങ്കിൽ അത് സ്വീകരിക്കാമെന്നും പി. രാജീവ്

തിരുവനന്തപുരം: അതിവേഗ റെയിൽ പദ്ധതിക്കായി കേന്ദ്രം ഇ. ശ്രീധരനെ ചുമതലപ്പെടുത്തിയതിന് തെളിവുണ്ടോയെന്ന് വ്യവസായ മന്ത്രി പി. രാജീവ്. വ്യവസായ മേഖലക്ക് കുതിപ്പുണ്ടാക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. ബജറ്റിൽ പറയുന്ന കാര്യങ്ങൾ സുഖമായി നടപ്പിലാക്കാൻ പറ്റുന്ന സർക്കാർ വരണമെന്നും കെ-റെയിൽ ഒറ്റക്ക് നടപ്പിലാക്കാൻ പറ്റുന്നതായിരുന്നെങ്കിൽ ഇതാകുമായിരുന്നോ സ്ഥിതിയെന്നും മന്ത്രി ചോദിച്ചു. ഹൈസ്പീഡ് കണക്ടിവിറ്റി നമുക്ക് വേണം. കേന്ദ്ര ബജറ്റിൽ അതിവേഗ റെയിൽ പ്രഖ്യാപിക്കുമെങ്കിൽ അത് സ്വീകരിക്കാമെന്നും പി. രാജീവ്.
അതേസമയം, സ്പ്രിൻക്ലർ വിഷയത്തിലെ ഹൈക്കോടതി വിധിയിലും മന്ത്രി പ്രതികരിച്ചു. സ്പ്രിൻക്ലർ ഇവിടെ വരേണ്ടുന്ന സ്ഥാപനമായിരുന്നെന്നും പ്രതിപക്ഷമാണ് കേരളത്തിന് പുറത്തേക്ക് ഓടിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതി വിധി വന്നപ്പോൾ അവർക്ക് സന്തോഷമായോയെന്നും മന്ത്രി ചോദിച്ചു.
സൂര്യന് കീഴിലെ എല്ലാത്തിനെപ്പറ്റിയും അറിവുണ്ടെന് കരുതരുത്. അറിയാത്ത കാര്യങ്ങൾ ഉണ്ടെങ്കിൽ അത് ചർച്ച ചെയ്ത് മനസ്സിലാക്കണം. അങ്ങേയറ്റം വസ്തുതാ വിരുദ്ധമായിട്ടുള്ള കാര്യങ്ങളാണ് പ്രതിപക്ഷനേതാവ് ആധികാരികമായി പറയുന്നത്. അനാവശ്യ വിവാദം ഉണ്ടാക്കി. ശരിയായ രൂപത്തിൽ ചർച്ച ചെയ്തിരുന്നേൽ ഇത് ഉണ്ടാവില്ലായിരുന്നു. കേരളത്തിലേക്ക് വരേണ്ട വലിയൊരു നിക്ഷേപം മുടക്കിയ പ്രതിപക്ഷം ജനങ്ങളോട് മാപ്പ് പറയണമെന്നും പി.രാജീവ് പറഞ്ഞു.
Adjust Story Font
16

