വനിത കമ്മീഷന്‍ അധ്യക്ഷയായി പി.സതീദേവി ചുമതലയേറ്റു
വനിത കമ്മീഷന്‍റെ ഏഴാമത്തെ അധ്യക്ഷയാണ് പി. സതീദേവി

സംസ്ഥാന വനിത കമ്മീഷന്‍ അധ്യക്ഷയായി പി.സതീദേവി ചുമതലയേറ്റു. വനിത കമ്മീഷന്‍റെ ഏഴാമത്തെ അധ്യക്ഷയാണ് പി. സതീദേവി. കക്ഷി രാഷ്ട്രീയത്തിന് അതീതമായി പ്രവര്‍ത്തിക്കുമെന്ന് സതീദേവി മീഡിയവണിനോട് പറഞ്ഞു.
വനിത കമ്മീഷന്‍ ആസ്ഥാനത്ത് എത്തിയാണ് സതീദേവി ചുമതലയേറ്റത്. പരാതിക്കാരിയോട് അപമര്യാദയായി പെരുമാറിയത് വിവാദമായതോടെ എം സി ജോസഫൈന്‍ രാജിവെച്ച ഒഴിവിലാണ് നിയമനം. കക്ഷി രാഷ്ട്രീയഭേദമന്യേ നിഷ്പക്ഷമായ പ്രവര്‍ത്തനം നടത്തുമെന്ന് സതീദേവി വ്യക്തമാക്കി. ഹരിത മുന്‍ ഭാരവാഹികള്‍ നല്‍കിയ പരാതി കമ്മീഷന്‍റെ പരിഗണനയിലാണെന്നും സതീദേവി പറഞ്ഞു. 2004 മുതല്‍ 2009 വരെ വടകര ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള പാര്‍ലമെന്‍റ് അംഗമായിരുന്നു സതീദേവി. കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്‍റ്, സംസ്ഥാന സഹകരണബാങ്ക് ഡയറക്ടര്‍, ഉത്തര മേഖലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Adjust Story Font
16

