Quantcast

' പാലക്കാട്ടെ ആ വാടക കെട്ടിടം തുല്യദു:ഖിതനായ പെർഫ്യൂം ബിസിനസ്സുകാരന് ഗോഡൗണായി കൈമാറാം'

ഫിറോസ് കുന്നംപറമ്പലിനെയും ഇ ശ്രീധരനെയും ട്രോളി പി വി അന്‍വര്‍

MediaOne Logo

Web Desk

  • Published:

    3 May 2021 3:37 AM GMT

 പാലക്കാട്ടെ ആ വാടക കെട്ടിടം തുല്യദു:ഖിതനായ പെർഫ്യൂം ബിസിനസ്സുകാരന് ഗോഡൗണായി കൈമാറാം
X

നിയമസഭാ തെരഞ്ഞടുപ്പില്‍ പരാജയപ്പെട്ട യുഡിഎഫ് സ്ഥാനാര്‍ഥി ഫിറോസ് കുന്നംപറമ്പലിനെയും ബിജെപി സ്ഥാനാര്‍ഥി ഇ ശ്രീധരനെയും പരോക്ഷമായി പരിഹസിച്ച് പി വി അന്‍വര്‍. പാലക്കാട്‌ നഗരത്തിൽ അടുത്ത കാലത്ത് വാടക കെട്ടിടം എടുത്ത ഒരാൾക്ക്‌ ഉപയോഗമില്ലാതെ വന്നു. തുല്യദു:ഖിതനായ പാലക്കാട്‌ തന്നെയുള്ള ഏതെങ്കിലും പെർഫ്യൂം ബിസിനസ്സുകാരന് ഗോഡൗണായി ഉപയോഗിക്കാൻ കൈമാറാം. അതൊക്കെയല്ലേ സ്നേഹവും സഹകരണവും എന്നാണ് ഫിറോസ് കുന്നംപറമ്പലിന്‍റെയോ ഇ ശ്രീധരന്‍റെയോ പേര് പറയാതെ അന്‍വറിന്‍റെ പരിഹാസം. തവനൂരില്‍ വിജയിച്ച കെ ടി ജലീലിനെ പി വി അന്‍വര്‍ അഭിനന്ദിക്കുകയും ചെയ്തു.

വോട്ടെണ്ണുന്നതിന് മുന്‍പ് തന്നെ പാലക്കാട് മണ്ഡലത്തില്‍ എംഎല്‍എ ഓഫീസ് എടുക്കാന്‍ തീരുമാനിച്ചെന്ന് ഇ ശ്രീധരന്‍ പറയുകയുണ്ടായി. പാലക്കാട് ഹെഡ്‌പോസ്റ്റോഫീസിനടുത്ത് നല്ലൊരു വീട് കണ്ടപ്പോള്‍ ഓഫീസാക്കി മാറ്റാമെന്ന് തോന്നി. മറ്റാര്‍ക്കും കൈമാറരുതെന്ന് പറഞ്ഞിട്ടുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. ബിജെപി ആവശ്യപ്പെട്ടാല്‍ മുഖ്യമന്ത്രി ആവാന്‍ തയ്യാറാണെന്നും ഇ ശ്രീധരന്‍ പ്രതികരിക്കുകയുണ്ടായി. 3840 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇ ശ്രീധരനെ ഷാഫി പറമ്പില്‍ പരാജയപ്പെടുത്തിയത്.

ജീവകാരുണ്യ പ്രവര്‍ത്തകനായ ഫിറോസ് കുന്നംപറമ്പില്‍ ഒരു പെര്‍ഫ്യൂമിന്‍റെ ബ്രാന്‍ഡ് അംബാസഡറായിരുന്നു. അതുവഴി ലഭിക്കുന്ന വരുമാനത്തിന്‍റെ ഒരു ഭാഗം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി. അതിനിടെ ഫിറോസിന് ദുബൈയില്‍ പെര്‍ഫ്യൂം ബിസിനസ് ഉണ്ടെന്ന ആരോപണം ഉയര്‍ന്നു. ദുബൈയില്‍ അല്ല ലോകത്ത് ഒരിടത്തും തനിക്ക് ബിസിനസ്‍ ഇല്ല. രണ്ട് പെര്‍ഫ്യൂമുകള്‍ തന്‍റെ പേര് വെച്ച് ഇറങ്ങുന്നു എന്നേയുള്ളൂവെന്ന് ഫിറോസ് വിശദീകരിക്കുകയുണ്ടായി. ഇന്നലെ വോട്ടെണ്ണിയപ്പോള്‍ തവനൂരില്‍ ലീഡ് നില മാറിയും മറിഞ്ഞും വന്നു. ഒടുവില്‍ 2564 വോട്ടുകള്‍ക്കാണ് ഫിറോസ് കുന്നംപറമ്പിലിനെ പരാജയപ്പെടുത്തി കെ ടി ജലീല്‍ വിജയിച്ചത്.

പി വി അന്‍വറിന്‍റെ കുറിപ്പ്

രാഷ്ട്രീയത്തിൽ സ്ഥിരം ശത്രുക്കളോ മിത്രങ്ങളോ ഇല്ല..

എല്ലാവരും പരസ്പര സഹകരണത്തോടെ മുൻപോട്ട്‌ പോകണം.. അതായത്‌.. പാലക്കാട്‌ നഗരത്തിൽ സ്വന്തമായി വാടക കെട്ടിടം അടുത്തിടെ എടുത്ത ഒരാൾക്ക്‌, അത്‌ ഉപയോഗമില്ലാതെ വന്നപ്പോൾ തുല്യദു:ഖിതനും പ്രവാസിയുമായ പാലക്കാട്‌ തന്നെയുള്ള ഏതെങ്കിലും പെർഫ്യൂം ബിസിനസ്സുകാരനു ഗോഡൗണായി ഉപയോഗിക്കാൻ കൈമാറാം.. അതൊക്കെയല്ലേ സ്നേഹവും സഹകരണവും..!!

അവരായി, അവരുടെ പാടായി..

എന്തായാലും..

തവനൂരിന്റെ പ്രിയപ്പെട്ട

കെ.ടി.ജലീൽ എം.എൽ.എയ്ക്ക്‌(നിയുക്ത)അഭിവാദ്യങ്ങൾ..

രാഷ്ട്രീയത്തിൽ സ്ഥിരം ശത്രുക്കളോ മിത്രങ്ങളോ ഇല്ല..

എല്ലാവരും പരസ്പര സഹകരണത്തോടെ മുൻപോട്ട്‌ പോകണം..

അതായത്‌..പാലക്കാട്‌...

Posted by PV ANVAR on Sunday, May 2, 2021

TAGS :

Next Story