Quantcast

പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ബിപിന്‍ റാവത്തിന് പത്മവിഭൂഷന്‍, നാല് മലയാളികള്‍ക്ക് പത്മശ്രീ

ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ ഉള്‍പ്പെടെ 17 പേര്‍ക്ക് പത്മഭൂഷണ്‍

MediaOne Logo

Web Desk

  • Updated:

    2022-01-25 15:36:20.0

Published:

25 Jan 2022 3:00 PM GMT

പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ബിപിന്‍ റാവത്തിന് പത്മവിഭൂഷന്‍, നാല് മലയാളികള്‍ക്ക് പത്മശ്രീ
X

2022ലെ പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കൂനൂരിലുണ്ടായ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന് പത്മ വിഭൂഷണ്‍. ഗുലാം നബി അസാദ്, ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ തുടങ്ങിയവര്‍ ഉള്‍പ്പെടെ 17 പേര്‍ക്ക് പത്മഭൂഷണ്‍.

കേരളത്തില്‍ നിന്നു നാല് പേര്‍ പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹരായി. ശങ്കരനാരായണമേനോന്‍ ചുണ്ടയില്‍ (സ്‌പോര്‍ട്‌സ് ) , ശോശാമ്മ ഐപ്പ് (മൃഗസംരക്ഷണവിഭാഗം ), പി.നാരായണ കുറുപ്പ് (സാഹിത്യം), കെ.വി. റാബിയ (സാമൂഹ്യ പ്രവര്‍ത്തക ) തുടങ്ങിയവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. ഒളിമ്പിക്സ് മെഡൽ ജേതാവ് നീരജ് ചോപ്രക്കും പത്മശ്രീ നൽകി.

തപസ്യയുടെ പഴയ നേതാവ് പി.നാരായണ കുറുപ്പ് ആലപ്പുഴ ജില്ലയിലാണ് ജനിച്ചത്. തിരുവനന്തപുരം പേരൂര്‍ക്കടയിലാണ് നിലവില്‍ താമസം. ആജ് തകിലെ വിവേക് നാരായണന്റെ അച്ഛനാണ്.

പോളിയോബാധിതയായ കെ വി റാബിയ കാന്‍സറിനെയും നട്ടെല്ലിനേറ്റ ക്ഷതത്തേയും അതിജയിച്ചാണ് കഴിഞ്ഞ 3 പതിറ്റാണ്ട് കാലം വിദ്യാഭ്യാസ,സാംസ്‌കാരിക,സാമൂഹിക രംഗത്ത് സജീവമായിരുന്നത്. കാലിക്കറ്റ് ,മലയാളം യൂണിവേഴ്സിറ്റികളിലെ പി.ജി. പഠനത്തിന് കെ.വി റാബിയയുടെ 'സ്വപ്നങ്ങള്‍ക്ക് ചിറകുകളുണ്ട്' എന്ന പുസ്തകം പാഠ്യവിഷയമാണ്. ഇന്ത്യയുടെ പ്രഥമ സ്ത്രീശാക്തീകരണ പുരസ്‌കാര ജേതാവ് കൂടിയാണ് കെ.വി.റാബിയ.

സംരക്ഷണത്തിനും അവയെപ്പറ്റി കേരളത്തിനകത്തും പുറത്തും ശാസ്ത്രീയമായ അവബോധം വളര്‍ത്താനും നേതൃത്വം വഹിച്ച ശാസ്ത്രജ്ഞയാണ് ശോശാമ്മ ഐപ്പ്. ലോക ഭക്ഷ്യ കാര്‍ഷിക സംഘടനയുടെയും ഐക്യരാഷ്ട്ര സംഘടനയുടെ വികസന പ്രൊജക്ടിന്റെയും (യു. എന്‍. ഇ. പി) അംഗീകാരം ലഭിച്ചു. നിലവിൽ മണ്ണുത്തിയില്‍ ഇന്ദിരാനഗറിലാണ് താമസം. കാര്‍ഷിക സര്‍വ്വകലാശാലയിലെ റിട്ട. പ്രൊഫസ്സര്‍ ഡോ. എബ്രഹാം വര്‍ക്കിയാണ് ഭര്‍ത്താവ്. രണ്ടു മക്കളുണ്ട്.

TAGS :

Next Story