Quantcast

കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍; പത്മകുമാറിന്‍റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

പത്മകുമാർ പറഞ്ഞ കാര്യങ്ങൾ മാറ്റി പറയുന്നതാണ് സംഘത്തെ കുഴപ്പിക്കുന്നത്

MediaOne Logo

Web Desk

  • Published:

    2 Dec 2023 6:52 AM IST

padmakumar
X

പത്മകുമാര്‍

കൊല്ലം: ഓയൂർ തട്ടിക്കൊണ്ടു പോകൽ കേസിൽ പിടിയിലായ ചാത്തന്നൂർ സ്വദേശിയായ പത്മകുമാറിന്‍റെയും കുടുംബത്തിന്‍റെയും ചോദ്യം ചെയ്യൽ തുടരും. പുലർച്ചെ 3 മൂന്ന് മണി വരെ മൂന്ന് പേരെയും വിശദമായി ചോദ്യം ചെയ്‌തു. ഇവർ നൽകിയ മൊഴികളിൽ അന്വേഷണ സംഘം ഇന്ന് വ്യക്തത വരുത്തും. പത്മകുമാർ പറഞ്ഞ കാര്യങ്ങൾ മാറ്റി പറയുന്നതാണ് സംഘത്തെ കുഴപ്പിക്കുന്നത്.

സാമ്പത്തിക ബാധ്യത തീർക്കാനുള്ള ബ്ലാക് മെയിലിംഗ്, പെൺകുട്ടിയുടെ അച്ഛനുമായുള്ള ബന്ധം, സാമ്പത്തിക തട്ടിപ്പ് എന്നിവയിൽ ഇന്ന് കൃത്യം ആയ നിഗമനത്തിലെത്തും. പത്മകുമാറിന്‍റെ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം . ഭാര്യയ്ക്കും മകൾക്കും തട്ടിക്കൊണ്ടു പോകലിലുള്ള പങ്കും ഇന്ന് അറിയാം. കസ്റ്റഡിയിലുള്ളവരെ നേരിട്ട് കാണിച്ച് കുട്ടിയുടെ മൊഴിയെടുക്കും.

പത്മകുമാറിന്‍റെ കൂട്ടാളികളെക്കുറിച്ചുള്ള അന്വേഷണവും തുടരുകയാണ്. ഡി.ഐ.ജിയും എ.ഡി.ജി.പിയും അടൂർ കെഎപി ക്യാമ്പിൽ തന്നെ തുടരുകയാണ്. ചോദ്യം ചെയ്യൽ നീണ്ടതോടെയാണ് ഇന്നലെ രാത്രി നടത്താൻ തീരുമാനിച്ചിരുന്ന വാർത്താസമ്മേളനം ഒഴിവാക്കിയത്.



TAGS :

Next Story