Quantcast

പാലക്കാട് അനസ് കൊലപാതകം: പൊലീസ് ഉദ്യോഗസ്ഥൻ കൂടി അറസ്റ്റിൽ

അനസിനെ ബാറ്റ് കൊണ്ട് അടിച്ചു കൊന്നതിന് അറസ്റ്റിലായ പ്രതി ഫിറോസിന്റെ സഹോദരനായ റഫീഖാണ് പിടിയിലായത്

MediaOne Logo

Web Desk

  • Published:

    22 Jun 2022 7:01 PM GMT

പാലക്കാട് അനസ് കൊലപാതകം: പൊലീസ് ഉദ്യോഗസ്ഥൻ കൂടി അറസ്റ്റിൽ
X

പാലക്കാട്: പാലക്കാട് നഗരത്തിൽ യുവാവ് ബാറ്റ് കൊണ്ട് അടിയേറ്റ് മരിച്ച സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ കൂടി അറസ്റ്റിൽ. അനസിനെ ബാറ്റ് കൊണ്ട് അടിച്ചു കൊന്നതിന് അറസ്റ്റിലായ പ്രതി ഫിറോസിന്റെ സഹോദരനായ റഫീഖാണ് പിടിയിലായത്. ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ അനസിനെ പ്രതി ഫിറോസ് ബാറ്റു കൊണ്ട് മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. രണ്ട് തവണ അടികൊണ്ട അനസ് ഉടൻ തന്നെ നിലത്ത് വീഴുകയായിരുന്നു. ബൈക്കിലെത്തിയ ഫിറോസിനൊപ്പം മറ്റൊരാൾ കൂടിയുണ്ടെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. തുടർന്ന് അനസിനെ ഫിറോസ് ഓട്ടോറിക്ഷയിൽ എടുത്ത് കയറ്റുന്നതും ദൃശ്യങ്ങളിൽ കാണാം. വിക്ടോറിയ കോളേജിനു മുന്നിൽ വെച്ചാണ് അനസിനെ ഫിറോസ് മർദിച്ചിരുന്നത്.

കഴിഞ്ഞ ദിവസമാണ് പാലക്കാട് നഗരത്തിൽ മാനസിക രോഗിയായ അനസ് മർദനമേറ്റ് മരിച്ചത്. സംഭവത്തിൽ നരികുത്തി സ്വദേശി ഫിറോസിനെ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അനസിനെ മർദിച്ചതായി കസ്റ്റഡിയിലുള്ള ഫിറോസ് മൊഴി നൽകിയിരുന്നു. ലേഡീസ് ഹോസ്റ്റൽ പരിസരത്ത് മോശമായി പെരുമാറിയപ്പോഴാണ് ഇടപ്പെട്ടതെന്നും ബാറ്റ് കൊണ്ട് തലക്ക് അബദ്ധത്തിൽ അടിച്ചെന്നും ഫിറോസ് പറഞ്ഞു.

TAGS :

Next Story