പാലക്കാട് തന്നെ ഉപതെരഞ്ഞെടുപ്പ് നടക്കുമെന്ന് ഷാഫി പറമ്പില്‍
ബിജെപി ഇവിടെ ജയിക്കില്ലെന്ന് സുരേന്ദ്രനറിയാം, അത് ഇവിടത്തെ സ്ഥാനാര്‍ഥിക്കും അറിയാമെന്ന് ഷാഫി പറമ്പില്‍

കോഴിക്കോട്: പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന് വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍. യുഡിഎഫ് വടകരയില്‍ ജയിക്കില്ലെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍ അടിയുറച്ചു പറയുന്നതിലെ കാരണം ബിജെപി- സിപിഎം ധാരണയാണെന്നും ഷാഫി പറഞ്ഞു.
ബിജെപി ഇവിടെ ജയിക്കില്ലെന്ന് സുരേന്ദ്രനറിയാം, അത് ഇവിടത്തെ സ്ഥാനാര്‍ഥിക്കും അറിയാം.യുഡിഎഫ് വടകരയില്‍ ജയിക്കില്ലെന്ന് സുരേന്ദ്രന്‍ അടിയുറച്ചു പറയുന്നതിലെ കാരണം ഇവിടത്തെ ബിജെപിവോട്ട് സിപിഎമ്മിന് കൊടുക്കാന്‍ ധാരണയായി എന്നതാണ്. സിപിഎമ്മിനേക്കാള്‍ ആത്മവിശ്വാസമാണ് ഇക്കാര്യത്തില്‍ സുരേന്ദ്രന്‍ കാണിക്കുന്നത്.
വടകരയിലും തൃശൂരിലും അവര്‍ക്കിടയില്‍ ധാരണകളുണ്ട്. സുരേന്ദ്രന്‍ എന്ത് പറഞ്ഞാലും വടകരയിലും തൃശൂരിലും യുഡിഎഫ് ജയിക്കും. പാലക്കാട് ഉപതെരഞ്ഞെടുപ്പ് വരികയും അതിലും യുഡിഎഫ് ജയിക്കുമെന്നും ഷാഫി പറഞ്ഞു.
നാട് ഐക്യത്തിലൂടെ പുരോഗമനം കാണൂ എന്ന ചിന്തയുള്ളവര്‍ ബിജെപിക്ക് വോട്ടു ചെയ്യരുതെന്നും ബിജെപിയെ നേരിടാന്‍ ഇപ്പോഴും വിശ്വസിക്കാവുന്ന പാര്‍ട്ടി കോണ്‍ഗ്രസാണെന്നും ഷാഫി പറഞ്ഞു. പാലക്കാട്ടുകാരുടെ ആഗ്രഹം വടകരയില്‍ നിന്നും താന്‍ ജയിക്കണമെന്നതാണെന്നും അവര്‍ അനുഗ്രഹിച്ചയച്ചതാണെന്നും പാലക്കാട് എംഎല്‍എകൂടിയായി ഷാഫി പറമ്പില്‍ പറഞ്ഞു.
Adjust Story Font
16

