Quantcast

നൂറ്റാണ്ടുകളുടെ ചരിത്രം പറയുകയാണ് പാലക്കാട്ടെ ഡയറാ തെരുവും അവിടെയുള്ള ഉറുദു പള്ളിയും

പള്ളിയിലെ പ്രത്യേക പ്രാർത്ഥനകളും പ്രഭാഷണങ്ങളും ഉറുദുവിലാണ്

MediaOne Logo

Web Desk

  • Published:

    3 April 2024 7:23 AM IST

നൂറ്റാണ്ടുകളുടെ ചരിത്രം പറയുകയാണ് പാലക്കാട്ടെ ഡയറാ തെരുവും അവിടെയുള്ള ഉറുദു പള്ളിയും
X

പാലക്കാട്: നൂറ്റാണ്ടുകളുടെ ചരിത്രം പറയുകയാണ് പാലക്കാട്ടെ ഡയറാ തെരുവും അവിടെയുള്ള ഉറുദുപള്ളിയും. വെള്ളിയാഴ്ചത്തെ ഉറുദു പ്രഭാഷണം മുതൽ , വിശുദ്ധ റമദാനിലെ വ്രതാനുഷ്ഠാനം വരെ ഇവിടെ വേറിട്ട രീതിയിലാണ്.കേരളത്തിലെ ഏക ഉറുദു പള്ളികൂടിയാണ് ഈ ഹനഫി ഉറുദു ജുമാ മസ്ജിദ്.

പാലക്കാട് നഗരത്തിൽ തന്നെയാണ് ഉറുദു പള്ളിയെന്ന് നാട്ടുകാർ വിളിക്കുന്ന ഹനഫി ഉറുദു ജുമാ മസ്ജിദ് സ്ഥിതി ചെയ്യുന്നത്. മൈസൂർ രാജാവായിരുന്ന ഹൈദരലിയുടെ സേനയിലെ പടയാളികളായി ശ്രീരംഗ പട്ടണത്ത് നിന്നും പാലക്കാടെത്തിയവരുടെ പിൻമുറക്കാരാണ് ഈ പള്ളി സ്ഥിതി ചെയ്യുന്ന ഡയറ തെരുവിൽ താമസിക്കുന്നവർ.

ആശയവിനിമയത്തിനായി ഉറുദു ഭാഷയാണ് തെരുവിലുള്ളവർ ഉപയോഗിക്കുന്നത്. പള്ളിയിലെ പ്രത്യേക പ്രാർത്ഥനകളും പ്രഭാഷണങ്ങളും ഉറുദുവിൽ തന്നെ.റമദാൻ വ്രതനാളുകളിൽ ഡയറ തെരുവിലുള്ളവർ പള്ളിയിൽ ഒരുമിച്ചെത്തിയാണ് നോമ്പ് തുറക്കുന്നത്.

നൂറ്റാണ്ടുകൾക്കിപ്പുറവും ഏറെ പ്രത്യേകതകളുള്ള ഇവരുടെ ജീവിത രീതിയെ ഡയറ തെരുവിലുള്ളവർ കൈവിട്ടിട്ടില്ല. കൂട്ടായ്മയും പാരമ്പര്യവും ചേർത്ത് പിടിക്കുന്ന ഇവർ വലിയ ഒരു സന്ദേശവും കൂടെയാണ് നാടിന് നൽകുന്നത്.

TAGS :

Next Story