Quantcast

പാലക്കാട്ടെ വ്യാജ വോട്ടർ വിവാദം; അന്വേഷണം പ്രഖ്യാപിച്ച് ജില്ലാകലക്ടർ

വിഷയത്തിൽ സിപിഎം ഉൾപ്പടെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കലക്ടർ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2024-11-15 06:38:01.0

Published:

15 Nov 2024 11:50 AM IST

Palakkad fake voter controversy; Probe begins
X

പാലക്കാട്: പാലക്കാട് നിയോജക മണ്ഡലത്തിൽ വ്യാജ വോട്ട് ചേർത്തന്ന പരാതിയിൽ അന്വേഷണം ആരംഭിച്ചു. പാലക്കാട് കലക്ടറാണ് അന്വേഷണത്തിന് നിർദേശം നൽകിയത്. തഹസിൽദാർക്കാണ് അന്വേഷണ ചുമതല.

തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലെത്തി നിൽക്കെ ഉയർന്ന ഏറ്റവും വലിയ ആരോപണമായിരുന്നു വ്യാജ വോട്ട്. മുന്നണികളെല്ലാം തന്നെ പരസ്പരം ആരോപണമുന്നയിച്ചതോടെ വിവാദം കത്തിപ്പടർന്നു. ലോക്‌സഭാ തെരഞ്ഞെുപ്പ് കാലത്ത് പോലും മറ്റ് സ്ഥലങ്ങളിൽ വോട്ടുള്ള ആളുകൾക്ക് നിയമസഭ ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് വോട്ടുണ്ട് എന്നതാണ് പ്രധാനപ്പെട്ട കാര്യം.

വിഷയത്തിൽ സിപിഎം ഉൾപ്പടെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കലക്ടർ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ആവശ്യമെങ്കിൽ അടുത്ത ദിവസം പിഎൽഒമാരുടെ യോഗം വിളിച്ചു ചേർക്കുമെന്നാണ് ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ നൽകുന്ന വിവരം.

TAGS :

Next Story