Quantcast

പാലക്കാട്ട് ബസ് മറിഞ്ഞ് രണ്ട് മരണം; അപകടത്തിൽപ്പെട്ടത്‌ ചെന്നൈയിൽനിന്ന് കോഴിക്കോട്ടേക്ക് പോയ ബസ്

27 യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നത്. യാത്രക്കാരെയെല്ലാം പുറത്തെടുത്തിട്ടുണ്ട്.

MediaOne Logo

Web Desk

  • Updated:

    2023-08-23 05:10:52.0

Published:

23 Aug 2023 9:18 AM IST

bus accident
X

ബസ് മറിഞ്ഞ നിലയില്‍

പാലക്കാട്: തിരുവാഴിയോട് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. ചെന്നൈയിൽനിന്ന് കോഴിക്കോട്ടേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. കാർഷിക വികസന ബാങ്കിന് മുന്നിൽ ബുധനാഴ്ച പുലർച്ചെയാണ് അപകടം.

ബസിന്റെ അടിയിൽപ്പെട്ട രണ്ടുപേരാണ് മരിച്ചത്. ഇവർ അപകടസ്ഥലത്തു വച്ച് തന്നെ മരിച്ചിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാവാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇവരുടെ മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

27 യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നത്. യാത്രക്കാരെയെല്ലാം പുറത്തെടുത്തിട്ടുണ്ട്. ആരുടെയും പരിക്ക് ഗുരുതരല്ല.

TAGS :

Next Story