നിപ ബാധിച്ച പാലക്കാട് സ്വദേശിനിയുടെ നില ഗുരുതരമായി തുടരുന്നു; സമ്പര്‍ക്കപ്പട്ടികയില്‍ 461 പേര്‍
സമ്പര്‍ക്കപ്പട്ടികയിലുള്ള 27 പേര്‍ ഹൈറിസ്ക് വിഭാഗത്തിലാണ്

പാലക്കാട്: നിപ ബാധിച്ച പാലക്കാട് സ്വദേശിയായ യുവതിയുടെ നില ഗുരുതരമായി തുടരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് 38കാരി ചികിത്സയില്‍ കഴിയുന്നത്.
മലപ്പുറം, പാലക്കാട് ജില്ലകളിലായി 461 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. ഇതില്‍ 27 പേര്‍ ഹൈറിസ്ക് വിഭാഗത്തിലാണ്. പാലക്കാടും മലപ്പുറത്തും കണ്ടെയ്ന്‍മെന്റ് സോണുകളിലെ നിയന്ത്രണം തുടരും.
പാലക്കാട് ജില്ലയില്‍ മാത്രം മുവായിരത്തോളം വീടുകളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ പരിശോധന നടത്തി. ഭോപ്പാലിലേക്കയച്ച വവ്വാലുകളുടെ വിസര്‍ജ്യ സാമ്പിളുകളുടെ ഫലം ഉടന്‍ ലഭിച്ചേക്കും.
Next Story
Adjust Story Font
16

