17 കാരന്റെ തല ജീപ്പിനുള്ളിലേക്ക് വലിച്ച് മർദിച്ചു; നെന്മാറയിൽ പൊലീസിനെതിരെ പരാതി
പൊലീസ് ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

നെന്മാറ: പാലക്കാട് നെന്മാറയിൽ 17 കാരനെ പൊലീസ് മർദിച്ചതായി ആരോപണം. പൊലീസ് ജീപ്പിലെത്തിയ ഉദ്യോഗസ്ഥര്‍ കുട്ടിയെ ജീപ്പിലേക്ക് തലവലിച്ച് മര്‍ദിക്കുകയായിരുന്നു. പരിക്കേറ്റ പ്ലസ് ടൂ വിദ്യാര്‍ത്ഥി നെന്മാറയില്‍ ചികിത്സിയിലാണ്. പൊലീസ് ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. സംഭവത്തിൽ ജില്ലാ പോലീസ് മേധാവി അന്വേഷണത്തിന് ഉത്തരവിട്ടു. പൊലീസ് മുടി പിടിച്ച് വലിച്ചെന്നും മുഖത്തും തലയ്ക്കും ഇടിച്ചെന്നും കുട്ടി പറഞ്ഞു. ഇന്ന് രാവിലെയായിരുന്നു സംഭവം. അതേസമയം മർദിച്ചിട്ടില്ലെന്നും കഞ്ചാവ് ഉണ്ടോ എന്ന് പരിശോധിച്ചതാണെന്നും പൊലീസ് അറിയിച്ചു.
Next Story
Adjust Story Font
16

