പാലരുവി എക്സ്പ്രസ്സിൽ മദ്യപിച്ച് ബഹളം വെച്ചു; യാത്രക്കാരൻ റെയിൽവേ പൊലീസിന്റെ പിടിയിൽ
നിലവിൽ കോട്ടയം റെയിൽവേ പൊലീസിന്റെ കസ്റ്റഡിയിലാണ് ഇയാൾ

കോട്ടയം: പാലരുവി എക്സ്പ്രസ്സ് ട്രെയിനിൽ മദ്യപിച്ച് ബഹളം വെച്ച യാത്രക്കാരനെ റെയിൽവേ പൊലീസ് പിടികൂടി. കോട്ടയം റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്.
പാലരുവി എക്സ്പ്രസ്സിന്റെ ജനറൽ കമ്പാർട്ട്മെന്റിലായിരുന്നു സംഭവം. സ്ത്രികളും കുട്ടികളും അടക്കമുള്ള യാത്രക്കാർ നിറഞ്ഞിരുന്ന ബോഗിയിൽ കയറിയ ഇയാൾ കയ്യിൽ മദ്യക്കുപ്പിയുമായി പരസ്യമായി മദ്യപിക്കുകയും മറ്റ് യാത്രക്കാരോട് മോശമായി പെരുമാറി ബഹളമുണ്ടാക്കുകയുമായിരുന്നു. നിലവിൽ കോട്ടയം റെയിൽവേ പൊലീസിന്റെ കസ്റ്റഡിയിലാണ് ഇയാൾ.
ജനറൽ കമ്പാർട്ട്മെന്റുകളിൽ യാത്രികരുടെ സുരക്ഷ ഉറപ്പാക്കുന്നതിലെ വീഴ്ചയെക്കുറിച്ചും പരിശോധനകളുടെ കുറവിനെക്കുറിച്ചും യാത്രക്കാർക്കിടയിൽ ആശങ്കയുയർത്തുന്നതാണ് ഈ സംഭവം.
Next Story
Adjust Story Font
16

