Quantcast

‘അതിജീവിതയെ സംശയിച്ച അന്വേഷണ സംഘം, വ്യാജ മൊഴി നൽകി സ്കൂളിലെ പ്രധാന അധ്യാപകൻ’; അട്ടിമറികൾ നടന്ന പാലത്തായി കേസ്

കുട്ടിയുടെ മാതാവടക്കം, കുടുംബം നടത്തിയ പോരാട്ടമാണ് പത്തുവയസുകാരിക്ക് മുന്നിൽ നീതിയുടെ വാതിലുകൾ തുറക്കുന്നതിലേക്കെത്തിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2025-11-14 12:27:54.0

Published:

14 Nov 2025 5:30 PM IST

‘അതിജീവിതയെ സംശയിച്ച അന്വേഷണ സംഘം, വ്യാജ മൊഴി നൽകി സ്കൂളിലെ പ്രധാന അധ്യാപകൻ’; അട്ടിമറികൾ നടന്ന പാലത്തായി കേസ്
X

കണ്ണൂർ: കേരളത്തെ ഞെട്ടിച്ച പീഡനക്കേസായിരുന്നു കണ്ണൂർ പാലത്തായിയിലേത്. ഇരയായ പത്തുവയസുകാരിയെ കുറ്റവാളിയാക്കാനും പ്രതിയായ ആർഎസ്എസുകാരനായ അധ്യാപകനെ സംരക്ഷിക്കാൻ അന്വേഷണസംഘവും സ്കൂൾ അധികൃതരും ചേർന്ന് വഴിവിട്ട് നടത്തിയ ഇടപെടലുകൾ സമാനതകളില്ലാത്തതാണ്.

കുട്ടിയുടെ മാതാവടക്കം, കുടുംബം നടത്തിയ പോരാട്ടമാണ് പത്തുവയസുകാരിക്ക് മുന്നിൽ നീതിയുടെ വാതിലുകൾ തുറക്കുന്നതിലേക്കെത്തിക്കുന്നത്.പാലത്തായി കേസിൽ അന്വേഷണ സംഘം പോലും അതിജീവിയെ സംശയിച്ചുവെന്ന് വാദിഭാ​ഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകർ. കോടതി പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയ ശേഷം മീഡിയവണിനോട് പ്രതികരിക്കുകയായിരുന്നു അവർ. അന്വേഷണം തൃപ്തികരമല്ലാത്തതിനെ തുടർന്നാണ് ഇരയുടെ മാതാവ് മുഖ്യമന്ത്രിക്ക് പരാതി നൽകി. അതിനെ തുടർന്ന് പുതിയ അന്വേഷണ സം​ഘത്തെ വെച്ചു എന്നാൽ ആ അന്വേഷണ സം​ഘവും ദയനീയമായിരുന്നു. പ്രതിഭാ​ഗത്തിന് അനുകൂലമാകുന്ന തരത്തിലുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. പിന്നീട് വനിതാ ഐപിഎസ് ഉദ്യോ​ഗസ്ഥയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിച്ചു. വനിതാ ഐപിഎസ് ഉദ്യോഗസ്ഥ വേണമെന്ന ആവശ്യം ഉയർന്നതിനെ തുടർന്നാണ് കണ്ണൂർ നർകോട്ടിക്സ് ബ്യൂറോ എഎസ്പി രേഷ്മ രമേഷിനെ സംഘത്തിൽ ഉൾപ്പെടുത്തിയത്. എന്നാൽ അഭിഭാഷകരെപ്പോലും ഞെട്ടിക്കുന്ന രീതിയിലാണ് അവർ കേസ് അന്വേഷിച്ചതെന്നും അഭിഭാഷകർ പറഞ്ഞു. ഒരന്വേഷണ കേസിലും കേട്ട് കേൾവി ഇല്ലാത്ത തരത്തിൽ കൗൺസിലറെ കേസിൽ സാക്ഷിയാക്കി.

പ്രതിഭാ​ഗത്തിന് അനുകൂലമാകും വിധത്തിൽ അവരെ സാക്ഷിയാക്കി ഉപയോ​ഗിക്കുന്ന നിലവന്നു. പ്രതിയുടെ നിർദ്ദേശത്തോടെ അന്വേഷണം നടക്കുന്നു എന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്,അതിന് ഉന്നത ഉദ്യോ​ഗസ്ഥർപോലും കൂട്ടുനിന്നു, ആ സാഹചര്യത്തിലാണ് കുട്ടിയുടെ മാതാവ് ഹൈക്കോടതിയിൽ പ്രത്വേക അന്വേഷണസംഘം കേസ് വേണമെന്നാവശ്യപ്പെട്ട് റിട്ട് ഫയൽ ചെയ്തത്. അങ്ങനെയാണ് ഹൈക്കോടതി പുതിയ ടീമിനെ വയ്ക്കുന്നുന്നത്. തുടർന്ന് തളിപ്പറമ്പ ഡിവൈഎസ്പിയായിരുന്ന ടി.കെ രത്നകുമാറിൻ്റെ നേതൃത്വത്തിൽ മാന്യമായി കേസ് അന്വേഷിക്കുകയും കുറ്റക്കാരെ കണ്ടെത്തുകയും ചെയ്തു. അദ്ദേഹം ചുമതല ഏറ്റെടുത്ത ശേഷമാണ് പോക്സോ ആക്ട് പോലും ചേർക്കുന്നത്. കോടതിയെ പോലും സംശയത്തിലാക്കും വിധത്തിലാണ് മുൻ സംഘങ്ങൾ കേസ് അന്വേഷിച്ചത്. കുറ്റം നടന്ന ദിവസം പ്രതികോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു എന്ന് വരുത്താൻ നോക്കി. ഹാജർ പട്ടികയിൽ പോലും കൃത്രിമം നടത്തി. പ്രതി കുറ്റക്കാരനല്ല എന്ന് പോലീസ് ആദ്യം തന്നെ പറഞ്ഞതെങ്ങനെയാണെന്നും അഭിഭാഷകർ ചോദിച്ചു. പ്രതിയുടെ കുടുംബം എസ് ഡി പി ഐക്കാരാണ് എന്നാണ് പ്രതി വാദിച്ചത്. 10 വയസ്സുള്ള കുട്ടിക്കെന്ത് എസ് ഡി പി ഐ. സംഭവത്തിന് ശേഷം ക്ലാസിൽ ഹാജരാകാത്ത കുട്ടിയുടെ ഹാജർ,സ്കൂളിലെ പ്രധാന അധ്യാപകൻ മാറ്റി എഴുതി,കോടതിയിൽ വ്യാജ മൊഴി നൽകി. ഉച്ചകഞ്ഞി ലഭിക്കാൻ എന്നായിരുന്നു ആദ്യ ഘട്ടത്തിൽ ഇതിന് കാരണമായിപ്പറഞ്ഞത്. ഇതൊക്കെ കേസിനെ സാരമായി ബാധിച്ചുവെന്നും അവർ പറഞ്ഞു.

മെ‍ഡിക്കൽ തെളിവുകൾ നിലനിൽക്കെ അതിലൊരു ജുവനൈൽ ജസ്റ്റിസ് ആക്ട് മാത്രം ഉൾപ്പെടുത്തിയ കുറ്റപത്രം പൊലീസ് അവതരിപ്പിച്ചു. അതാണ് കുട്ടി നേരിട്ട ഏറ്റവും വലിയ അനീതിയെന്ന് കേസിൽ പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്​പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി.എം. ഭാസുരി പറഞ്ഞു. പ്രതിയെ കോടതി കുറ്റക്കാരനെന്ന് വിധിച്ച സാഹചര്യത്തിൽ പ്രതികരിക്കുകയായിരുന്നു അ​വർ. അന്നത്തെ പ്രോസിക്യൂഷൻ കൃത്യമായ രീതിയിൽ കേസിൽ ഇടപെടുകയും നല്ല രീതിയിലുള്ള അന്വേഷണം നടക്കുകയും ചെയ്തു. സെക്ഷ്വൽ ഹരാസ്മെന്റ് നടന്നു എന്നത് തെളിഞ്ഞിട്ടുണ്ട്. കുട്ടിയെ ലൈംഗികമായി ചൂഷണംചെയ്യുക, അധ്യാപകനും കുട്ടിയും തമ്മിലുള്ള ബന്ധം ദുരുപയോ​ഗം ചെയ്യുക തുടങ്ങിയ വകുപ്പുകളാണ് പ്രതിക്കെതിരെ ചേർത്തത്. കിട്ടാവുന്നതിൽ വെച്ച് ഏറ്റവും വലിയ ശിക്ഷ നൽകാൻ ആവശ്യപ്പെടുമെന്നും അവർ പറഞ്ഞു. കുറ്റപത്രം കൊടുത്ത രത്നകുമാറിനും ടീമിനും പ്രോസിക്യൂഷന്റെ പ്രത്യേകം അഭിനന്ദനം രേഖപ്പെടുത്തുന്നുവെന്ന് പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു.

2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയിലാണ് സംഭവം. യുപി സ്‌കൂൾ അധ്യാപകനായ പത്മരാജൻ പീഡിപ്പിച്ചതായി 2020 മാർച്ച് 17നാണ് പെൺകുട്ടി ചൈൽഡ് ലൈനിൽ മൊഴി നൽകിയത്. പരാതി കിട്ടിയ അന്ന് മുതൽ കേസ് അട്ടിമറിക്കാൻ പൊലീസ് ശ്രമിച്ചെന്ന ആരോപണം ഉയർന്നിരുന്നു.2024 ഫെബ്രുവരി 23നാണ്‌ വിചാരണ ആരംഭിച്ചത്‌. 2025 ആഗസ്‌ത്‌ 13വരെ തുടർച്ചയായ വിചാരണയുണ്ടായി. പീഡനത്തിനിരയായ കുട്ടിയുടെ മൊഴി അഞ്ചുദിവസമാണ്‌ കോടതി രേഖപ്പെടുത്തിയത്‌. ഇത് കേസിൻ്റെ നടപടി ക്രമങ്ങൾ വേ​ഗത്തിലാക്കാനാണെന്ന് അഭിഭാഷകർ പറഞ്ഞു. 40 സാക്ഷികളെയാണ് പ്രോസിക്യൂഷൻ വിസ്തരിച്ചത്. 77 രേഖകളും 14 മുതലുകളും ഹാജരാക്കി. കുട്ടിയുടെ മൊഴിയെടുത്ത കൗൺസലർമാരടക്കം മൂന്ന് സാക്ഷികളെ പ്രതിഭാഗം വിസ്തരിച്ചു.

TAGS :

Next Story