Quantcast

പാലത്തായി പോക്‌സോ കേസ്: ശിക്ഷിക്കപ്പെട്ട അധ്യാപകൻ പത്മരാജനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു

പ്രതിയായ പത്മരാജന് കോടതി മരണം വരെ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു

MediaOne Logo

Web Desk

  • Updated:

    2025-11-23 06:11:14.0

Published:

23 Nov 2025 11:39 AM IST

പാലത്തായി പോക്‌സോ കേസ്: ശിക്ഷിക്കപ്പെട്ട അധ്യാപകൻ പത്മരാജനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു
X

തിരുവനന്തപുരം: പാലത്തായി പോക്‌സോ കേസിൽ ശിക്ഷിക്കപ്പെട്ട അധ്യാപകൻ പത്മരാജനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. പ്രതിക്ക് കോടതി മരണം വരെ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു.

അധ്യാപകനെ പിരിച്ചുവിട്ടുകൊണ്ട് സ്‌കൂൾ മാനേജർ ഉത്തരവ് പുറപ്പെടുവിച്ചെന്ന് മന്ത്രി ശിവൻകുട്ടി ഫേസ്ബുക്ക് പോസറ്റിൽ പറഞ്ഞു. അധ്യാപകനെ സർവീസിൽ നിന്ന് നീക്കാൻ സ്‌കൂൾ മാനേജർക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് അടിയന്തര നിർദേശം നൽകിയിരുന്നു.

TAGS :

Next Story