Quantcast

പമ്പാ ഡാം നാളെ തുറക്കും

ഡാമിന്‍റെ രണ്ട് ഷട്ടറുകളാണ് നാളെ രാവിലെ തുറക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2021-10-18 14:27:55.0

Published:

18 Oct 2021 7:56 PM IST

പമ്പാ ഡാം നാളെ തുറക്കും
X

ഇടുക്കിക്ക് പുറമെ പമ്പാ ഡാമും നാളെ തുറക്കും. ഡാമിന്‍റെ രണ്ട് ഷട്ടറുകളാണ് നാളെ രാവിലെ തുറക്കുന്നത്. രണ്ടു ഷട്ടറുകള്‍ ക്രമാനുഗതമായി ഉയര്‍ത്തി 25 കുമക്‌സ് മുതല്‍ പരമാവധി 50 കുമക്‌സ് വരെയാണ് തുറക്കുക. ജനവാസ മേഖലകളില്‍ പരമാവധി 10 സെന്‍റീമീറ്ററില്‍ കൂടുതല്‍ ജലനിരപ്പ് ഉയരാതെ പമ്പാ നദിയിലേക്ക് ഒഴുക്കി വിടുന്നതിനാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. കെ.എസ്.ഇ.ബി ലിമിറ്റഡിന്‍റെ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമാണ് പമ്പാ ഡാം. പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിട്ടി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്. അയ്യറാണ് ഡാം തുറക്കാന്‍ ഉത്തരവിറക്കിയത്.

TAGS :

Next Story