പറവൂരിലെ ആത്മഹത്യ: വീട്ടമ്മയെ ഭീഷണിപ്പെടുത്തിയ മുൻ പൊലീസ് ഉദ്യോഗസ്ഥനും ഭാര്യക്കുമെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തും
ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് നടപടി

എറണാകുളം: എറണാകുളം പറവൂരിൽ വീട്ടമ്മ ജീവനൊടുക്കിയതിൽ ഭീഷണിപ്പെടുത്തിയ മുൻ പൊലീസ് ഉദ്യോഗസ്ഥൻ പ്രദീപ് കുമാറിനും ഭാര്യ ബിന്ദുവിനുമെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താനൊരുങ്ങി പൊലീസ്. മരിച്ച ആശയുടെ ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പ്രദീപ് കുമാർ വരാപ്പുഴ ഉരുട്ടി കൊലക്കേസിൽ കൈക്കൂലി വാങ്ങിയതിന് നടപടി നേരിട്ടയാളാണ്. 2018ൽ പറവൂർ സിഐയുടെ ഡ്രൈവറായിരുന്നു പ്രദീപിനെ കൈകൂലി വാങ്ങിയതിന്റെ പേരിൽ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. അതിനിടെ, ഒത്തുതീർപ്പ് ചർച്ചക്ക് പൊലിസ് വിളിച്ച ശേഷവും പ്രതി വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്ന് മരിച്ച വീട്ടമ്മയുടെ കുടുംബം ആരോപിച്ചു.
സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള പ്രശ്നങ്ങളെ തുടർന്ന് കടുത്ത മാനസിക സമ്മർദത്തിലായിരുന്നു ആശയെന്നും കുടുംബാംഗങ്ങൾ പറഞ്ഞു.
Next Story
Adjust Story Font
16

