Quantcast

ട്രെയിനിൽ വച്ച് യാത്രക്കാരൻ കത്തിവീശി; പൊലീസുകാരന് പരിക്ക്

പൊലീസ് ഉദ്യോഗസ്ഥന്റെ പരിക്ക് ഗുരുതരമല്ല

MediaOne Logo

Web Desk

  • Updated:

    2026-01-01 07:39:34.0

Published:

1 Jan 2026 11:55 AM IST

ട്രെയിനിൽ വച്ച് യാത്രക്കാരൻ കത്തിവീശി; പൊലീസുകാരന് പരിക്ക്
X

കോട്ടയം: ട്രെയിനിൽ വച്ച് യാത്രക്കാരൻ കത്തിവീശിയതിനെ തുടർന്ന് പൊലീസുകാരന് പരിക്ക്. മലബാർ എക്സ്പ്രസിൽ ഇന്നലെ രാത്രി 10 മണിക്കായിരുന്നു സംഭവം. പത്തനംതിട്ട നെടുമൺ സ്വദേശി അനിൽകുമാറാണ് കത്തി വീശിയത്. സനിൽ കുമാർ എന്ന പൊലീസുകാരനാണ് പരിക്കേറ്റത്. മദ്യലഹരിയിൽ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്ത പ്രതി അനിൽ കുമാർ ടിടിഇയുമായി തർക്കമുണ്ടായി.

ഡ്യൂട്ടിലുണ്ടായിരുന്ന പൊലീസുകാരൻ സനിൽ കുമാർ പ്രതിയോട് അടുത്ത സ്റ്റേഷനിൽ ഇറങ്ങണമെന്ന് ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതായ ഇയാൾ പൊലീസുകാരന് നേരെ കത്തി വീശുകയായിരുന്നു. പൊലീസുകാരൻ ഒഴിഞ്ഞു മാറിയതിനാൽ ഗുരുതര പരിക്ക് ഒഴിവായി. യൂണിഫോം കീറുകയും നെഞ്ചിനു താഴെ കത്തികൊണ്ട് പൊറൽ ഏൽക്കുകയും ചെയ്തു. തുടർന്ന് ട്രെയിൻ കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ ഇയാളെ കസ്റ്റഡിയിലെടുത്തു. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് അറസ്റ്റിലായ അനിൽ കുമാർ.

പൊലീസ് ഉദ്യോഗസ്ഥന്റെ പരിക്ക് ഗുരുതരമല്ല. കോട്ടയത്തിനും ചങ്ങനാശ്ശേരിക്കും ഇടയിലാണ് സംഭവം. വധശ്രമം , സർക്കാർ ഉദ്യോഗസ്ഥൻ്റെ ഡ്യൂട്ടി തടസ്സപ്പെടുത്തൽ എന്നി വകുപ്പുകൾ ചുമത്തി പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

TAGS :

Next Story