Quantcast

തിരക്കോട് തിരക്ക്; വേണാട് എക്സ്പ്രസിൽ രണ്ട് യാത്രക്കാര്‍ കുഴഞ്ഞുവീണു

മെമു ട്രെയിൻ അനുവദിക്കണമെന്ന ആവശ്യവുമായി യാത്രക്കാർ രംഗത്തെത്തി

MediaOne Logo

Web Desk

  • Updated:

    2024-09-23 07:27:07.0

Published:

23 Sept 2024 11:08 AM IST

Venad Express
X

കൊച്ചി: സംസ്ഥാനത്ത് ട്രെയിനുകളിൽ കനത്ത തിരക്ക്. വേണാട് എക്സ്പ്രസ്സിൽ രണ്ട് യാത്രക്കാരികൾ കുഴഞ്ഞുവീണു. കഴിഞ്ഞദിവസവും ഒരു യാത്രക്കാരി കുഴഞ്ഞു വീണിരുന്നു. തിരുവനന്തപുരം - എറണാകുളം റൂട്ടിൽ കൂടുതൽ മെമു സർവീസ് അനുവദിക്കണമെന്ന ആവശ്യത്തോട് റെയിൽവെ അവഗണന തുടരുകയാണ്.


തിരുവനന്തപുരം - ഷോർണൂർ വേണാട് എക്സ്പ്രസിൽ ആണ് ഇന്ന് രാവിലെ രണ്ട് യാത്രക്കാരികൾ കുഴഞ്ഞുവീണത്. തിരുവല്ല സ്റ്റേഷൻ കഴിഞ്ഞപ്പോഴും, പിറവം റോഡ് കഴിഞ്ഞപ്പോഴും ആണ് സംഭവം നടന്നത്. ബോധക്ഷയം ഉണ്ടായതിനെ തുടർന്ന് യാത്രക്കാരിൽ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. കഴിഞ്ഞ ദിവസവും തൃപ്പൂണിത്തുറയിൽ സമാനമായ രീതിയിൽ ഒരു യാത്രക്കാരി കുഴഞ്ഞു വീണിരുന്നു . പാലരുവി, വേണാട് എക്സ്പ്രസ്സുകൾക്കൊപ്പം മെമു ട്രെയിൻ കൂടി അനുവദിക്കണമെന്ന നീണ്ട നാളായുള്ള യാത്രക്കാരുടെ ആവശ്യത്തോട് റെയിൽവെ പ്രതികരിച്ചിട്ടില്ല.


ചെങ്ങന്നൂർ മുതൽ എറണാകുളം വരെയുള്ള സ്ഥലത്താണ് യാത്രക്കാർ കൂടുതൽ ദുരിതമനുഭവിക്കുന്നത്. ഏറെ നാളായുള്ള യാത്രക്കാരുടെ പ്രതിഷേധത്തിനൊടുവിൽ ഓണക്കാലത്ത് ഒരു അധിക ട്രെയിൻ അനുവദിച്ചെങ്കിലും പിന്നീട് നിർത്തലാക്കി.

TAGS :

Next Story