Quantcast

പഴയിടം പരമസാത്വികന്‍; തിരുമേനിയുടെ മനുഷ്യസ്‌നേഹത്തെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല-മന്ത്രി വി.എൻ വാസവൻ

'ഓണത്തിനും വിഷുവിനും റമദാനിനും ഈസ്റ്ററിനും ക്രിസ്മസിനുമെല്ലാം ഞങ്ങൾ സ്‌പെഷൽ പായസമുണ്ടാക്കിയിരുന്നു. അതെല്ലാം ഒരു പൈസയും വാങ്ങാതെ അദ്ദേഹം ഉണ്ടാക്കിയതാണ്.'

MediaOne Logo

Web Desk

  • Updated:

    2023-01-12 13:32:59.0

Published:

12 Jan 2023 12:43 PM GMT

PazhayidomMohananNamboothiri, MinisterVNVasavan
X

പഴയിടം മോഹനന്‍ നമ്പൂതിരിക്കൊപ്പം മന്ത്രി വി.എന്‍ വാസവന്‍

കോട്ടയം: പരമസാത്വികനായ മനുഷ്യനാണ് പഴയിടം മോഹനൻ നമ്പൂതിരിയെന്ന് മന്ത്രി വി.എൻ വാസവൻ. ആരെക്കുറിച്ചും പരദൂഷണം പറയാനോ വഴക്കുണ്ടാക്കാനോ പോകില്ല. അദ്ദേഹത്തിന്റെ മനുഷ്യസ്‌നേഹത്തെ എത്ര അഭിനന്ദിച്ചാലും മതിയാകില്ലെന്നും വാസവൻ പറഞ്ഞു. വിവാദങ്ങൾക്കിടെ പഴയിടത്തെ കോട്ടയത്തെ വീട്ടിലെത്തി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഞങ്ങൾ തമ്മിൽ സഹോദരബന്ധമുള്ളവരാണ്. അത് ഇപ്പോൾ തുടങ്ങിയതല്ല. തിരുമേനിയുടെ മനസ് നിങ്ങൾ മനസിലാക്കണം. കോവിഡ് കാലത്ത് കോട്ടയം മെഡിക്കൽ കോളജിൽ രോഗികൾക്ക് ഭക്ഷണം കൊടുക്കാൻ ആവശ്യമായ പാത്രങ്ങൾ നൽകി സഹായിച്ചയാളാണ് അദ്ദേഹം.

ഓണം വന്നപ്പോഴും വിഷു വന്നപ്പോഴും റമദാനിനും ഈസ്റ്ററിനും ക്രിസ്മസിനുമെല്ലാം ഞങ്ങൾ സ്‌പെഷൽ പായസമുണ്ടാക്കിയിരുന്നു. അതെല്ലാം ഇദ്ദേഹം ഉണ്ടാക്കിയതാണ്. ഒരു പൈസയും വാങ്ങിയില്ല.'-വാസവൻ പറഞ്ഞു.

അദ്ദേഹത്തിന്റെ മനുഷ്യസ്‌നേഹത്തെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. തിരുമേനിക്ക് എന്ത് ആപത്ത് വന്നാലും ഞാൻ അദ്ദേഹത്തിനൊപ്പമുണ്ടാകും. അദ്ദേഹത്തിന്റെ മനുഷ്യസ്‌നേഹപരമായ സമീപനം മനസിലാക്കണം. മനുഷ്യ നന്മയും ധാർമികതയും ഉയർത്തിപ്പിടിക്കുന്നയാളാണ്. സർക്കാർ അദ്ദേഹത്തിനൊപ്പമുണ്ട്. പഴയിടത്തെ മാറ്റിനിർത്താനാകില്ലെന്നും കലോത്സവത്തിലേക്കു തിരിച്ചുവരുന്ന കാര്യത്തിൽ അദ്ദേഹം നല്ല മനസ്സോടെ ചിന്തിക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Summary: 'Pazhayidom Mohanan Namboothiri is a good human being and most gentle man', says Minister VN Vasavan

TAGS :

Next Story