Quantcast

'മുഖ്യമന്ത്രിയുടെ നെഞ്ചത്ത് നോക്കി സംസാരിച്ചെങ്കിൽ തനിക്ക് വലിയ പബ്ലിസിറ്റി കിട്ടിയേനെ'; മന്ത്രിമാറ്റം നടക്കാത്തതിലെ അതൃപ്തി പ്രകടിപ്പിച്ച് പി.സി ചാക്കോ

കഴിഞ്ഞമാസം തിരുവനന്തപുരത്ത് നടന്ന നേതൃയോഗത്തിലെ സംഭാഷണമാണ് പുറത്തുവന്നത്

MediaOne Logo

Web Desk

  • Updated:

    2025-02-02 03:09:50.0

Published:

2 Feb 2025 8:17 AM IST

മുഖ്യമന്ത്രിയുടെ നെഞ്ചത്ത് നോക്കി സംസാരിച്ചെങ്കിൽ തനിക്ക് വലിയ പബ്ലിസിറ്റി കിട്ടിയേനെ; മന്ത്രിമാറ്റം നടക്കാത്തതിലെ അതൃപ്തി പ്രകടിപ്പിച്ച് പി.സി ചാക്കോ
X

മന്ത്രിമാറ്റം നടക്കാത്തതിലെ അതൃപ്തി പ്രകടിപ്പിച്ച് എൻസിപി സംസ്ഥാന അധ്യക്ഷൻ പി.സി ചാക്കോ. നേതൃയോഗത്തിലെ പി.സി ചാക്കോയുടെ സംഭാഷണം മീഡിയവണിന് ലഭിച്ചു. ദേശീയ നേതൃത്വം എടുത്ത തീരുമാനമാണെന്നും, നടപ്പാക്കണമെന്നും മുഖ്യമന്ത്രിയോട് പറഞ്ഞു. മന്ത്രിമാറ്റത്തിന് നിർബന്ധം പിടിക്കരുതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. അപ്പോൾ ഘടകകക്ഷികളോടുള്ള കീഴ് വഴക്കങ്ങളെക്കുറിച്ച് മുഖ്യമന്ത്രിയോട് തനിക്ക് പറയാമായിരുന്നുവെന്നും സംഭാഷണത്തിൽ പറയുന്നു.

കഴിഞ്ഞമാസം തിരുവനന്തപുരത്ത് നടന്ന നേതൃയോഗത്തിലെ സംഭാഷണമാണ് പുറത്തുവന്നത്. മുഖ്യമന്ത്രിയുടെ നെഞ്ചത്ത് നോക്കി സംസാരിച്ചെങ്കിൽ തനിക്ക് വലിയ പബ്ലിസിറ്റി കിട്ടിയേനെ. അതിനപ്പുറത്തേക്ക് തനിക്ക് പറയാമായിരുന്നെങ്കിലും ഒന്നും താൻ പറഞ്ഞില്ലെന്നും പിസി ചാക്കോ സംഭാഷണത്തിൽ പറയുന്നുണ്ട്.

TAGS :

Next Story