Quantcast

പി.സി ജോർജിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും

ഉച്ചയ്ക്ക് ഒന്നേ മുക്കാലിനാണ് പി.സി ജോർജിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത്.. ഇന്നലെ കേസ് പരിഗണിച്ചെങ്കിലും പ്രോസിക്യൂഷൻ ഭാഗംകൂടി കേൾക്കണമെന്ന് വ്യക്തമാക്കി ഹരജി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

MediaOne Logo

Web Desk

  • Updated:

    2022-05-27 01:18:00.0

Published:

27 May 2022 12:40 AM GMT

പി.സി ജോർജിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും
X

തിരുവനന്തപുരം: വിദ്വേഷ പ്രസംഗക്കേസിൽ പി.സി ജോർജിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ജാമ്യം ലഭിച്ചാലും ജയിലിൽനിന്ന് ഇന്ന് പുറത്തിറങ്ങാൻ സാധ്യതയില്ല.. ജാമ്യ ഉത്തരവ് ഏഴു മണിക്കുള്ളിൽ കൊച്ചിയിൽനിന്ന് തിരുവനന്തപുരത്ത് എത്തിക്കാൻ കഴിയില്ലെന്നാണ് നിഗമനം..

ഉച്ചയ്ക്ക് ഒന്നേ മുക്കാലിനാണ് പി.സി ജോർജിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത്.. ഇന്നലെ കേസ് പരിഗണിച്ചെങ്കിലും പ്രോസിക്യൂഷൻ ഭാഗംകൂടി കേൾക്കണമെന്ന് വ്യക്തമാക്കി ഹരജി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. സ്വഭാവികമായും വിശദമായ വാദം കേട്ട് ഉത്തരവ് വരാൻ രണ്ടര മണിയെങ്കിലും ആകുമെന്നാണ് വിവരം. മൂന്നു വർഷത്തിൽ താഴെ പരമാവധി ശിക്ഷ ലഭിക്കാവുന്ന കുറ്റമായതിനാൽ കർശന ഉപാധികലോടെ ജാമ്യം ലഭിക്കാനാണ് സാധ്യതയെന്നാണ് ഒരു വിഭാഗം നിയമ വിദഗ്ധർ പറയുന്നത്.

എന്നാൽ ജാമ്യം ലഭിച്ചാലും ഇന്ന് പി.സി ജയിൽ മോചിതനാകാൻ വഴിയില്ല. അഞ്ചുമണിക്ക് ശേഷം ലഭിക്കുന്ന ഉത്തരവ് തിരുവനന്തപുരം സെൻട്രൽ ജയിലിൽ ഏഴു മണിക്കുള്ളിൽ എത്തിക്കുക അസാധ്യമാണ്. ആറു മണിയാണ് സംസ്ഥാനത്തെ ജയിലുകളിലെ ലോക്ക്അപ് സമയമെങ്കിലും ഏഴു മണിവരെ ഉത്തരവ് സ്വീകരിച്ച് ഒമ്പതു മണിവരെ തടവുകാരെ മോചിതരാക്കാറുണ്ട്. മുൻ എംഎൽഎ കൂടിയായ ആരോഗ്യ പ്രശ്‌നങ്ങളുള്ള പി.സിയുടെ കാര്യത്തിൽ ഏതെങ്കിലും തരത്തിലുള്ള ഇളവ് ലഭിക്കാനും ഇടയുണ്ട്. ഒരുപക്ഷേ ജാമ്യ ഹരജി തള്ളിയാൽ നാളെ തന്നെ മേൽക്കോടതിയെ സമീപിക്കാനാകും പി.സിയുടെ നീക്കം.

TAGS :

Next Story