Quantcast

മുഖ്യമന്ത്രിക്കെതിരേ ഗൂഢാലോചന: പി.സി ജോർജിനെ ഇന്ന് ചോദ്യംചെയ്യും

സ്വർണക്കടത്ത് കേസിൽ പിടിച്ചെടുത്ത സ്വർണാഭരണങ്ങളും ഡോളറും ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് കോടതിയിൽ ഹരജി നൽകിയിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2022-07-02 02:19:50.0

Published:

2 July 2022 1:46 AM GMT

മുഖ്യമന്ത്രിക്കെതിരേ ഗൂഢാലോചന: പി.സി ജോർജിനെ ഇന്ന് ചോദ്യംചെയ്യും
X

തിരുവനന്തപുരം/കൊച്ചി: സ്വർണക്കടത്തുമായി ബന്ധപ്പെട്ടുള്ള മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനാകേസിൽ മുൻ എം.എൽ.എ പി.സി ജോർജിനെ ഇന്ന് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഓഫീസിൽ ജോർജ് ഇന്ന് ഹാജരാകും.

സ്വപ്ന സുരേഷും പി.സി ജോർജുമാണ് കേസിലെ പ്രതികൾ. സംസ്ഥാനത്ത് കലാപമുണ്ടാക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. കെ.ടി ജലീൽ നൽകിയ പരാതിയിലാണ് കേസെടുത്തത്.

കേസിൽ സരിത എസ്. നായരുടെ രഹസ്യമൊഴി പോലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. വെള്ളിയാഴ്ച തിരുവനന്തപുരത്തെത്താൻ ജോർജിന് നോട്ടീസ് നൽകിയിരുന്നെങ്കിലും അസൗകര്യം ചൂണ്ടിക്കാട്ടി എത്തിയിരുന്നില്ല.

അതിനിടെ, സ്വർണക്കടത്ത് കേസിൽ പിടിച്ചെടുത്ത സ്വർണാഭരണങ്ങളും ഡോളറും ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് കോടതിയെ സമീപിച്ചിരിക്കുകയാണ്. എൻ.ഐ.എ കോടതിയിലാണ് സ്വപ്‌ന ഹരജി നൽകിയത്. റെയ്ഡിൽ പിടിച്ചെടുത്ത സ്വർണവും ഡോളറും കണ്ടുകെട്ടാൻ അനുമതി തേടി എൻ.ഐ.ഐയും ഇതേ കോടതിയെ സമീപിച്ചിട്ടുണ്ട്.

ആഭരണങ്ങൾ കുടുംബസ്വത്തായി ലഭിച്ച ഉപഹാരമാണെന്നും ഇതിന് സ്വർണക്കള്ളക്കടത്തുമായി ബന്ധമില്ലെന്നുമാണ് സ്വപ്നയുടെ വാദം. ഹരജി ഇന്ന് കോടതി പരിഗണിക്കും.

Summary: PC George will be questioned today in conspiracy against Chief Minister Pinarayi Vijayan

TAGS :

Next Story