'വയലാർ എഴുതുമോ സർ ഇതുപോലെ'; വാഴ്ത്തുപാട്ടു പാടി മുഖ്യമന്ത്രിയെ പരിഹസിച്ച് പി.സി വിഷ്ണുനാഥ്
സഭയിലാണ് പ്രതിപക്ഷ എംഎൽഎയുടെ പരിഹാസം

തിരുവനന്തപുരം: വാഴ്ത്തുപാട്ടു പാടി മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് പി.സി വിഷ്ണുനാഥ്. സഭയിലാണ് പ്രതിപക്ഷ എംഎൽഎയുടെ പരിഹാസം. ശമ്പള പരിഷ്കരണ കുടിശ്ശിക ഇതുവരെ കൊടുത്തിട്ടില്ല. ആയിരം രൂപ പോലും ശമ്പളം ഇല്ലാത്ത പാവപ്പെട്ട ജീവനക്കാരാണ് സെക്രട്ടറിയേറ്റ് സൗത്ത് ഗേറ്റിനു മുമ്പിൽ സമരം ചെയ്യുന്നത്. പാട്ടുപാടി കഴിഞ്ഞ് വേദിക്ക് പുറകിൽ പോയി കരയുകയായിരുന്നു ജീവനക്കാരെന്നും വിഷ്ണുനാഥ് പറഞ്ഞു.
Next Story
Adjust Story Font
16

