''ഭരണഘടന അംഗീകരിച്ച ചിത്രമല്ല''; ഭാരതാംബ ചിത്രത്തിന്റെ പേരില്‍ ചടങ്ങ് ബഹിഷ്‌ക്കരിച്ച മന്ത്രിമാരെ തെറ്റ്പറയാന്‍ കഴിയില്ലെന്ന് പി.ഡി.ടി ആചാരി
ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മില്‍ ചര്‍ച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കണമെന്ന് പി.ഡി.ടി ആചാരി

രാജ്ഭവനില്‍ ഒദ്യോഗിക ചടങ്ങില്‍ സ്ഥാപിച്ച ഭാരതാംബ ചിത്രം ഭരണഘടന അംഗീകരിച്ചതല്ലെന്ന് മുന്‍ലോക്സഭാ സെക്രട്ടറി പിഡിറ്റി ആചാരി മീഡിയവണിനോട് പറഞ്ഞു. നിയമപരമായി അംഗീകാരമില്ലാത്ത ഈ ചിത്രം വച്ചതിന്റെ പേരില്‍ ഗവര്‍ണര്‍ക്കെതിരേ നടപടി എടുക്കാനും വകുപ്പില്ല.
ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മില്‍ ചര്‍ച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കണം. അംഗീകൃതമല്ലാത്ത ചിത്രത്തിന്റെ പേരില്‍ ചടങ്ങ് ബഹിഷ്‌ക്കരിച്ച മന്ത്രിമാരെ തെറ്റ്പറയാനും കഴിയില്ലെന്നും പിഡിറ്റി ആചാരി പറഞ്ഞു.
Next Story
Adjust Story Font
16

