Quantcast

കാൽനടയാത്രികർ, ഇരുചക്രവാഹനങ്ങൾ, ഓ​ട്ടോറിക്ഷകൾ എന്നിവക്ക് ദേശീയ പാതയിൽ പ്രവേശനമില്ല

സൈൻ ബോർഡുകൾ സ്ഥാപിച്ച് തുടങ്ങി

MediaOne Logo

Web Desk

  • Updated:

    2025-05-18 07:34:18.0

Published:

18 May 2025 1:02 PM IST

കാൽനടയാത്രികർ, ഇരുചക്രവാഹനങ്ങൾ, ഓ​ട്ടോറിക്ഷകൾ എന്നിവക്ക്  ദേശീയ പാതയിൽ  പ്രവേശനമില്ല
X

കോഴിക്കോട്: ആറുവരിയിൽ നിർമാണം പൂർത്തിയായാൽ ദേശീയ പാത 66 ലൂടെ ആൾ കേരള ബൈക്ക് റൈഡ് നടത്തണമെന്ന് കരുതിയവർക്ക് ‘മുട്ടൻ പണിയുമായി’ ദേശീയ പാത. ഹൈവേകളുടെ പണി പൂർത്തിയായ സ്ഥലങ്ങളിൽ സൈൻ ബോർഡുകൾ സ്ഥാപിച്ച് തുടങ്ങിയതോടെയാണ് പണിവരുന്നുണ്ടെന്ന് റൈഡർമാർ അറിയുന്നത്. ആറുവരിപ്പാതയിലെ ഇടതുവ​ശത്തെ ലൈനിലൂടെ യാത്ര​ചെയ്യാൻ ഇരുചക്രവാഹനങ്ങളെ അനുവദിക്കണമെന്ന നിർദേശം സർക്കാറിനും ​ഹൈവേ അതോറിറ്റിക്കും മുന്നിലുണ്ടായിരുന്നെങ്കിലും യാഥാർത്ഥ്യമായില്ല.

കാൽനടയാത്രികർക്ക് പ്രവേശനമില്ലാത്ത പാതയിൽ ഇരുച​ക്രവാഹനം, ഓട്ടോറിക്ഷ, ട്രാക്ടർ എന്നിവർക്കും പ്രവേശനമില്ലെന്ന് വ്യക്തമാക്കിയുള്ള സൂചനാ ബോർഡുകൾ സ്ഥാപിച്ച് തുടങ്ങി. ബൈക്കുകൾക്ക് സർവീസ് റോഡുകൾ ഉപയോഗിക്കാനുള്ള അനുമതി മാത്രമാണുണ്ടാവുകയെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.

TAGS :

Next Story