Quantcast

രണ്ട് വർഷമായി ഉപയോഗിക്കാത്ത ഇരുചക്ര വാഹനത്തിന് പിഴ; ഓഫീസുകൾ കയറിയിറങ്ങണമെന്ന ആശങ്കയിൽ ഉടമ

പാലക്കാട് തൃത്താല പരുതൂർ സ്വദേശി പാക്കത്ത് ജമാലിനാണ് പിഴ വന്നത്. നാലായിരം രൂപ പിഴയടക്കണമെന്നാണ് നോട്ടീസ്.

MediaOne Logo

Web Desk

  • Published:

    8 Jun 2023 1:46 AM GMT

Motor Vehicle Department
X

പാലക്കാട് തൃത്താല പരുതൂർ സ്വദേശി പാക്കത്ത് ജമാലിനാണ് പിഴ വന്നത്

പാലക്കാട്: രണ്ട് വർഷമായി ഉപയോഗിക്കാത്ത ഇരുചക്ര വാഹനത്തിന് പിഴ. പാലക്കാട് തൃത്താല പരുതൂർ സ്വദേശി പാക്കത്ത് ജമാലിനാണ് പിഴ വന്നത്. നാലായിരം രൂപ പിഴയടക്കണമെന്നാണ് നോട്ടീസ്.

കഴിഞ്ഞ രണ്ട് വർഷമായി യമഹ ജി.എൽ.എക്സ് എന്ന ഈ ബൈക്ക് രണ്ട് വർഷമായി പുറത്തിറക്കിയിട്ടില്ല. ഇതിനിടയിലാണ് പിഴയടക്കണമെന്ന നോട്ടീസ് വാഹന ഉടമക്ക് ലഭിച്ചത്. തൃശൂർ ഒല്ലൂരിലെ ആർ.ടി.ഒ എൻഫോഴ്‌സ്‌മെന്റ് വിഭാഗമാണ് പിഴ ഈടാക്കിയിരുന്നത്. വാഹനത്തിന്റെ ഇൻഷുറൻസ്, പൊലൂഷൻ എന്നിവയിലെ പ്രശ്നങ്ങൾക്കായി നാലായിരം രൂപ പിഴ ചുമത്തിയതായാണ് നോട്ടീസിലുള്ളത്. ആർടിഒ ഓഫീസിൽ ബന്ധപ്പെട്ടിരുന്നെനും വിഷയം പരിശോധിക്കാമെന്ന് ഓഫീസർ അറിയിച്ചതായും ജമാൽ പറഞ്ഞു.

അകാരണമായി കിട്ടിയ ഫൈൻ ഒഴിവാകാൻ ഇനി ഏതെല്ലാം ഓഫീസുകൾ കയറിയിറങ്ങണമെന്ന ആശങ്കയിലാണ് ജമാൽ.

watch video report

TAGS :

Next Story