പെരിങ്ങമല ലേബർ കോൺട്രാക്ട് സൊസൈറ്റി തട്ടിപ്പ്:വായ്പാ കുടിശ്ശിക ഇല്ലെന്ന ബിജെപി നേതാവ് എസ്. സുരേഷിന്റെ വാദം പൊളിയുന്നു
ലോൺ അപേക്ഷ നൽകാതെ സുരേഷ് ബാങ്കിൽ നിന്ന് രണ്ട് വായ്പകൾ എടുത്തിരുന്നു

തിരുവനന്തപുരം: പെരിങ്ങമല ലേബർ കോൺട്രാക്ട് സൊസൈറ്റി തട്ടിപ്പിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്.സുരേഷിന്റെ വാദം പൊളിയുന്നു. സഹകരണ സംഘത്തിൽ വായ്പാ കുടിശ്ശിക ഇല്ലെന്ന വാദം തെറ്റെന്ന് തെളിയിക്കുന്ന രേഖകൾ മീഡിയവണിന് ലഭിച്ചു. ബാങ്ക് വൈസ് പ്രസിഡണ്ട് ആയിരുന്നിട്ടും സുരേഷ് ലോൺ കുടിശ്ശിക വരുത്തിയെന്നും രേഖകൾ.
പെരിങ്ങമല ലേബർ കോൺട്രാക്ടേഴ്സ് സൊസൈറ്റിയുമായി തനിക്ക് ബന്ധമില്ലെന്നും ഇവിടെനിന്ന് വായ്പ്പെടുത്തിട്ടില്ലന്നുമായിരുന്നു എസ്. സുരേഷിന്റെ ഇതുവരെയുള്ള വാദം. എന്നാൽ ഇത് രണ്ടും തെറ്റൊന്നു തെളിയിക്കുന്ന രേഖകളാണ് പുറത്തുവന്നിട്ടുള്ളത്.ബാങ്ക് വൈസ് പ്രസിഡൻറ് ആയിരുന്ന സുരേഷ് ബോർഡ് യോഗങ്ങളിലും വാർഷിക പൊതുയോഗങ്ങളിലും തുടർച്ചയായി പങ്കെടുത്തിരുന്നു.
വായ്പടക്കം ബാങ്കിന്റെ ദൈനംദിന കാര്യങ്ങളിൽ എല്ലാം ദൈനംദിന സുരേഷ് സജീവമായി ഇടപെട്ടിരുന്നു. ലോൺ അപേക്ഷ നൽകാതെ സുരേഷ് ബാങ്കിൽ നിന്ന് രണ്ട് വായ്പകൾ എടുത്തിരുന്നു. 2014 ൽ എടുത്ത ഈ രണ്ടു വായ്പകളും തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് കുടിശ്ശികയിലാണ്. ഇതിന്റെ രേഖകളും പുറത്തുവന്നിട്ടുണ്ട്. ബാങ്കിൽ നടന്ന അഴിമതിയിൽ സുരേഷ് 43 ലക്ഷം രൂപ തിരിച്ചടക്കണമെന്നും ബാങ്കിന് ആകെ 4.16 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ബാങ്കിൽ നടന്നത് വൻക്രമക്കേടാണെന്നും സഹകരണ ജോയിൻ രജിസ്റ്റർ കണ്ടെത്തിയിട്ടുണ്ട്. ഓഡിറ്റർ റിപ്പോർട്ടിന്റെ വിശദാംശങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.
Adjust Story Font
16

