Quantcast

പേരൂർക്കടയിൽ യുവതിയ ബന്ധു പീഡിപ്പിച്ചതായി പരാതി: കേസ് എടുക്കുന്നില്ല, പൊലീസ് സ്റ്റേഷന് മുന്നിൽ നിരാഹാരം കിടക്കുമെന്ന് യുവതി

2019ല്‍ നടന്ന സംഭവത്തില്‍ പൊലീസില്‍ പരാതി കൊടുത്തിട്ടും യാതൊരു നടപടിയും എടുത്തിട്ടില്ലെന്ന് യുവതി ആരോപിച്ചു

MediaOne Logo

Web Desk

  • Updated:

    2023-04-12 01:32:49.0

Published:

12 April 2023 1:18 AM GMT

Peroorkkada woman alleges rape
X

തിരുവനന്തപുരം: തിരുവനന്തപുരം പേരൂര്‍ക്കടയില്‍ യുവതിയെ ബന്ധു പീഡിപ്പിച്ചതായി പരാതി. 2019ല്‍ നടന്ന സംഭവത്തില്‍ പൊലീസില്‍ പരാതി കൊടുത്തിട്ടും യാതൊരു നടപടിയും എടുത്തിട്ടില്ലെന്ന് യുവതി ആരോപിച്ചു.

യുവതിയുടെ പിതാവിന്റെ സഹോദരിയുടെ മകന്‍ വിന്‍സന്റ് സേവ്യര്‍ മദ്യപിച്ച് വീട്ടിലെത്തി തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി വിന്‍സന്റ് സേവ്യര്‍ തന്റെ വസ്ത്രം കീറിയെന്ന് യുവതി ആരോപിച്ചു. ഇതുകണ്ട് എത്തിയ തന്റെ മാതാവിനെയും സേവ്യര്‍ ഉപദ്രവിച്ചതായും തന്റെ സ്വകാര്യ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ ശേഷം ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞു.

ഈ ദൃശ്യങ്ങള്‍ കാണിച്ച് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് യുവതി പൊലീസിൽ നൽകിയിരിക്കുന്ന പരാതി. ഇതിനിടെ തന്റെ പേരില്‍ സാമ്പത്തികമായി കള്ളക്കേസ് കൊടുത്തുവെന്നും യുവതി പറയുന്നു. 2019ല്‍ നടന്ന സംഭവത്തില്‍ പേരൂര്‍ക്കട പൊലീസില്‍ പരാതി കൊടുത്തെങ്കിലും കേസ് എടുക്കാന്‍ തയ്യാറായില്ല. ഓരോതവണ വിളിച്ച് ചോദിക്കുമ്പോഴും ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന മറുപടി മാത്രമാണ് പൊലീസില്‍ നിന്ന് ലഭിക്കുന്നത്.

നീതി കിട്ടിയില്ലെങ്കില്‍ പേരൂര്‍ക്കട പൊലീസ് സ്റ്റേഷിന് മുന്നില്‍ നിരാഹാരം കിടക്കാനാണ് യുവതിയുടെ തീരുമാനം.

TAGS :

Next Story