Quantcast

മ്ലാവിനെ വേട്ടയാടിയ കേസിൽ ചോദ്യംചെയ്‌തയാൾ മരിച്ച നിലയിൽ; ഉദ്യോഗസ്ഥരുടെ ഭീഷണിയെന്ന് ആരോപണം

  • കുടുംബത്തിന്റെ പരാതിയിൽ വനം മന്ത്രി എ കെ ശശീന്ദ്രൻ വനം വിജിലന്സ് അന്വേഷണത്തിന് ഉത്തരവിട്ടു

MediaOne Logo

Web Desk

  • Updated:

    2023-06-23 08:06:20.0

Published:

23 Jun 2023 12:47 PM IST

radhakrishanan
X

പത്തനംതിട്ട: മ്ലാവിനെ വേട്ടയാടിയ കേസിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തയാളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം വനം വിജിലൻസ് അന്വേഷിക്കും. കുടുംബത്തിന്റെ പരാതിയിൽ വനം മന്ത്രി എ കെ ശശീന്ദ്രനാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ഭീഷണിയെ തുടർന്നാണ് രാധാകൃഷ്ണൻ ജീവനൊടുക്കിയതെന്നാണ് പരാതി.

സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ സി സി എഫിനോടും ആവശ്യപ്പെട്ടു. ഇന്നലെയാണ് കോന്നി പൂച്ചക്കുളം സ്വദേശി രാധാകൃഷ്ണനാണ് വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

പ്രതിയല്ലാത്ത രാധാകൃഷ്ണനോട് തോക്ക് ഹാജരാക്കാനായി വനംവകുപ്പ് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയാതായി സുഹൃത്തായ ജോൺസൺ ആരോപിച്ചു. തോക്കുമായി ഇന്ന് ഹാജരാകണമെന്നായിരുന്നു നിർദേശം. ഇന്നലെയാണ് രാധാകൃഷ്‌ണനെ മരിച്ചനിലയിൽ കണ്ടെത്തിയത്.

TAGS :

Next Story