Quantcast

'വ്യക്തി ജീവിതവും ഔദ്യോഗികചുമതലകളും കൂട്ടിക്കുഴക്കില്ല' ; ആര്യയും സച്ചിനും

'വിവാഹം പ്രത്യേക പ്രശ്‌നമായി വരുമെന്ന് തോന്നുന്നില്ല'

MediaOne Logo

Web Desk

  • Published:

    6 March 2022 6:37 AM GMT

വ്യക്തി ജീവിതവും ഔദ്യോഗികചുമതലകളും  കൂട്ടിക്കുഴക്കില്ല ; ആര്യയും സച്ചിനും
X

പാർട്ടി ഏൽപ്പിച്ച ചുമതലകൾ ജനങ്ങൾക്ക് വേണ്ടി ഭംഗിയായി നിർവഹിക്കുമെന്നും ഇത് വ്യക്തിജീവിതവുമായി കൂട്ടിക്കുഴക്കില്ലെന്നും തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എം.എൽ.എ സച്ചിൻ ദേവും. വിവാഹനിശ്ചയത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇരുവരും.

'ആര്യ ഏറ്റെടുത്ത ചുമതല അവളും എന്നെയേൽപിച്ച ചുമതല ഞാനും നിർവഹിക്കും. ഇപ്പോൾ വിവാഹസങ്കൽപങ്ങളിൽ മാറ്റം വന്നിട്ടുണ്ട്. വിവാഹം പ്രത്യേകമായ പ്രശ്‌നമായി വരുമെന്ന് തോന്നുന്നില്ല. രണ്ടാളുകൾ വിവാഹം കഴിക്കുന്നു എന്നതിനർഥം ഏതെങ്കിലും പ്രത്യേക രീതിയിൽ ജീവിക്കുക എന്നതല്ല. ആവശ്യമായ ക്രമീകരണം ഉണ്ടാക്കി ജീവിതം മുന്നോട്ടുകൊണ്ടുപോകുകയാണ് ചെയ്യേണ്ടതെന്നും' സച്ചിൻ ദേവ് പറഞ്ഞു.

വിവാഹത്തിന്റെ തീയതി നിശ്ചയിച്ചിട്ടില്ല. കല്യാണത്തിന് തീയതി നിശ്ചയിച്ചുകഴിഞ്ഞാൽ സാഹചര്യം എങ്ങനെയാകുമെന്ന് പറയാൻ പറ്റില്ല. അതുകൊണ്ട് ഉചിതമായ സാഹചര്യം നോക്കി തീയതി നിശ്ചയിച്ച് കല്യാണം നടത്തുമെന്ന് സച്ചിൻദേവ് പറഞ്ഞു. പണ്ടത്തെപോലെയല്ല വിവാഹ സങ്കൽപങ്ങളിലൊക്കെ മാറ്റം വന്നിട്ടുണ്ട്.

ഉത്തരവാദിത്വങ്ങളിൽ നിൽക്കാൻ സാധിക്കുന്നതുകൊണ്ടാണ് വിവാഹമെന്ന തീരുമാനങ്ങളെടുത്തതെന്ന് ആര്യ രാജേന്ദ്രന്‍ പറഞ്ഞു. ഞങ്ങളുടെ രാഷ്ട്രീയവും ഇങ്ങനെ ഒരു തീരുമാനമെടുക്കാൻ കാരണമായതായും ആര്യ പറഞ്ഞു.

ഇന്ന് രാവിലെ 11 മണിയോടെ എ.കെ.ജി സെന്ററിലായിരുന്നു വിവാഹ നിശ്ചയ ചടങ്ങ് നടന്നത്. ഇരുവരുടെയും അടുത്ത ബന്ധുക്കളും പാർട്ടിയിലെ മുതിർന്ന നേതാക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. രാജ്യത്തെ എറ്റവും പ്രായം കുറഞ്ഞ മേയറും കേരളനിയമസഭയിലെ പ്രായം കുറഞ്ഞ എം.എൽ.എയും തമ്മിലുള്ള വിവാഹനിശ്ചയെന്ന പ്രത്യേകതയും ഇവരുടെ കാര്യത്തിലുണ്ട്.

TAGS :

Next Story